വൈത്തിരി : ദേശീയപാത 212ന് സമീപം വൈത്തിരിയില്‍ നിന്നും അമ്മാറയിലേക്ക് തിരിയുന്ന ഭാഗത്ത് കോഴിമാലിന്യം തള്ളി. ദിവസങ്ങള്‍ പഴക്കമുള്ള മാലിന്യമാണ് പ്ലാസ്റ്റിക് ചാക്കുകളിലാക്കി റോഡരികില്‍ നിക്ഷേപിച്ചത്. മൂക്കുപൊത്താതെ അതിലൂടെ സഞ്ചരിക്കാന്‍ സാധിക്കാതെയായി. പ്രദേശവാസികളുടെ പരാതിയിന്മേല് വൈത്തിരി പോലിസ് കേസെടുത്തു. മാലിന്യത്തില്‍നിന്നും ഒഴുകുന്ന ദുര്‍ഗന്ധം വമിക്കുന്ന വെള്ളം സമീപത്തെ തോടിലേക്ക് ഒഴുകി പരിസരത്തെ കുടിവെള്ള സ്രോതസുകള്‍ മലിനമാകാനും സാധ്യതയുണ്ട്.
കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയില്‍ നിന്നും ടിപ്പറില്‍ വയനാട് ചുരത്തില്‍ നിക്ഷേപിക്കാനായി ഭക്ഷ്യാവശിഷ്ടം കൊണ്ടുവന്നെങ്കിലും പ്രദേശവാസികളുടെ കണ്ണില്പെട്ടതിനാല് തള്ളാനായില്ല. പിന്നീട് പോലിസ് കേസെടുത്ത് വാഹനം കസ്റ്റഡിയിയിലെടുത്തിരുന്നു. അന്യജില്ലകളില്‍ നിന്നും വടനാട്ടിലേക്ക് മാലിന്യകടത്ത് നടത്തുന്ന സംഘങ്ങള്‍ സജീവമാണ്. അര്‍ദ്ധരാത്രി മാത്രം ഇറങ്ങുന്ന ഇവര്‍ പോലിസിന്റേയും പ്രദേശവാസികളുടേയും കണ്ണില്‍ അപൂര്‍വ്വമായെ പെടാറുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: