കല്‍പ്പറ്റ : കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ നാളിതുവരെ നിസ്സാരവല്ക്കരിച്ചുകണ്ട ഗവണ്മെന്റുകളുടെ ഉദാസീനതയാണ് ഐഎസ് ഭീകരര്‍ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ സാഹചര്യമൊരുക്കിയതെന്ന് ഭാരതീയ ജനതാ പാര്‍ട്ടി വയനാട് ജില്ലാ കമ്മറ്റി.
പാലക്കാടും കാസര്‍കോടും പോലെ തന്നെ വയനാട് ജില്ലയും തീ്വ്രവാദികള്ക്ക് വളക്കൂറുള്ള മണ്ണായി മാറിയിരിക്കുകയാണ്. ജില്ലയുടെ പല ഭാഗത്തും തീവ്രവാദം നടക്കുന്നതായി ബിജെപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ തടിയന്റെവിടെ നസീറടക്കമുള്ള ഭീകരവാദികള്‍ തമ്പടിച്ചുകൊണ്ടുണ്ടാക്കിയ വിദേശ ക്യാമ്പുകളെകുറിച്ചും, വിദേശത്തേക്ക് പോയിട്ടുള്ള മൂന്ന് വര്‍ഷം കഴിഞ്ഞും തിരിച്ചെത്താത്ത ആളുകളെകുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണം. ഒരു മതവിഭാഗത്തെ കേന്ദ്രീകരിച്ച് തീവ്രവാദം ആരോപിക്കാന്‍ ശ്രമിക്കുന്നതായി കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പ്രസ്താവന വര്‍ഗീയതക്ക് ആക്കം കൂട്ടാന്‍ ശ്രമിക്കുന്നതാണ്. തീവ്രവാദം മതങ്ങളുടെ സംഭാവനയായ് ബിജെപി കാണുന്നില്ല. കേരളത്തിന്റെ മണ്ണില്‍ തീവ്രവാദത്തിന് നേത്യത്വം നല്കുന്ന സിപിഎം കോ ണ്‍ഗ്രസ്സും ഭരണം പങ്കിടുന്ന കേരളത്തിലാണ് വാഗമണ്‍ സിമിക്യാമ്പുപോലുള്ള ഐ.എസ് റിക്രൂട്ട്മെന്റ് നടന്നതെന്നും ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാകമ്മറ്റി ആരോപിച്ചു.
ജില്ല പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറിമാരായ പി.ജി ആനന്ദകുമാര്‍ കെ.മോഹന്‍ദാസ് പി.കെ കേശവന് ഉണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: