കല്‍പ്പറ്റ : ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളേജിന് പണം അനുവദിക്കാതെ ബ്രഹ്മഗിരിക്ക് പത്ത് കോടി അനുവദിച്ചത് നീതികേടാണെന്ന് പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് സി.പി.വിജയന്. പെന്‍ഷനേഴ്സ് സംഘ് ബത്തേരി ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ കോളേജിന് പണം അനുവദിക്കാതെ ബ്രഹ്മഗിരി മാംസ സംഭരണ സൊസൈറ്റിക്ക് പത്ത് കോടി അനുവദിച്ച സര്‍ക്കാരിന്റെ ജനവിരുദ്ധനീക്കം തിരിച്ചറിയണം. വയനാട്ടുകാരുടെ ചിരകാല സ്വപ്നമായ മെഡിക്കല്‍ കോളേജിന് ഫണ്ടനുവദിക്കാതെ ഇടതുപക്ഷ സര്‍ക്കാര്‍ ജനത്തെ വഞ്ചിച്ചിരിക്കുകയാണ്. അതേസമയംതന്നെയാണ് പാര്‍ട്ടിയുടെ സ്വത്തായ ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിക്ക് പത്ത് കോടി അനുവദിച്ചിരിക്കുന്നതും. ഇത് വിചിത്രവും ദുരൂഹവുമാണ്. ആദിവാസികളടക്കമുള്ള വയനാട്ടുകാര്‍ മെച്ചപ്പെട്ട ചികിത്സാസൗകര്യം ലഭിക്കുന്നതിനായി പതിറ്റാണ്ടുകളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. രോഗികള്‍ കോഴിക്കോടേക്കുള്ള യാത്രാമദ്ധ്യേ മരിക്കുന്നതും നിത്യസംഭവമാണ്. മാറിമാറി വരുന്ന ഇടത്-വലത് സര്‍ക്കാരുകള്‍ക്ക് വയനാട്ടുകാരുടെ വോട്ട് മാത്രം മതിയെന്ന ചിന്തയാണ്. തെരഞ്ഞെടുപ്പുകാലത്തെ മോഹനവാഗ്ദാനങ്ങളല്ലാതെ പദ്ധികള്‍ പ്രവൃത്തിയില്‍ വരുത്താന്‍ ഇവര്‍ ശ്രമിക്കുന്നില്ലെന്നത് മുന്നണികളുടെ കള്ളത്തരമാണ് പുറത്തുവരുന്നത്. വയനാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്യണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.
ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി പി.പി.ശശീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ടി.സുദര്ശനകുമാര് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.സി.രവീന്ദ്രന്, ഇ.കെ.കുഞ്ഞികൃഷ്ണന്, കെ.എല്‍.ഗോപാലന്, ടി.ജി.ബാബുരാജേന്ദ്രനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായി ഇ.കെ.കുഞ്ഞികൃഷ്ണന് (പ്രസിഡണ്ട്), പി.പി.ശശീന്ദ്രന് (സെക്രട്ടറി ), ടി.ജി.ബാബുരാജേന്ദ്രനാഥ്, സി.ഗോപാലകൃഷ്ണന്, എം.സുരേന്ദ്രനാഥ്, പി.ഗോപാലന്, ടി.സുദര്ശനകുമാര്, പി.ഗോവിന്ദന് (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: