തിരുവല്ല: ആധാരം എഴുത്തുകാരുടെ തൊഴില്‍ സംരക്ഷിക്കണമെന്നും ഉദ്യോഗസ്ഥരുടെ തൊഴിലാളി വിരുദ്ധ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യപ്പെട്ട് ആധാരം എഴൂത്ത് അസോസിയേഷന് തിരുവല്ല യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനം പുനര്‍വിചിന്തനം ചെയ്യണം.അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.പാവപ്പെട്ട ആധാരം എഴുത്ത് ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്.ഇതിന് മാറ്റമുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ബി. മോഹന്‍കുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനീഷ് ബാബു പി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം മധുസൂദന കുറുപ്പ്, ജില്ലാ ജോ: സെക്രട്ടറി പി.കെ ബാബുരാജ്, കെ.ഒ സാബു, കുര്യന് മാത്യു, എ.കെ പരമേശ്വരന് പിളള, ജി. ഗോപാലകൃഷ്ണന്, പി.റ്റി പത്മകുമാരിയമ്മ, ആശാമോള്‍ എസ്, എസ്.ഗീത, കെ.എന്‍ സന്തോഷ് കുമാര്‍, എ.കെ കുഞ്ഞൂഞ്ഞ്, ബിന്ദു രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ നിരവധി ആളുകള്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: