തിരുവല്ല:നിരവധി ആളുകള്ദിനം പ്രതി ആശ്രയ ിക്കുന്ന അഴിയിടത്തുചിറ-മേപ്രാല്‍ പൊതുമരാമത്ത് വകുപ്പ് റോഡ് തകര്‍ന്നതോടെ നാട്ടുകാര്‍ വലയുന്നു. മൂന്ന് കിലോമീറ്ററോളം ദൂരം വരുന്ന റോഡ് ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിട്ടുണ്ട്. കാലവര്‍ഷം കൂടി കനത്തതോടെ തകര്‍ന്ന റോഡിലൂടെയുളള യാത്ര ഏറെ ദുഷ്ക്കരമായി മാറിയിട്ടുണ്ട്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് റോഡിന്റെ ടാറിംഗ് നടത്തിയത്. അഴിയിടത്തുചിറ ജംഗ്ഷന്, ഗവ. സ്ക്കൂളിന് മുന്‍വശം, സ്വാപാലത്തിന് സമീപം, താമരാല്‍ സിഎസ്ഐ പളളിക്ക് സമീപം, മേപ്രാല്‍ ജംഗ്ഷന് സമീപം എന്നിവിടങ്ങളിലാണ് റോഡ് ഏറെ തകര്‍ന്നിരിക്കുന്നത്. ഇവിടെ രൂപപ്പെട്ടിരിക്കുന്ന വന്‍ കുഴികളില്‍ കെട്ടിനില്‍ക്കുന്ന മഴവളളം ഏറെ യാത്രാ ദുരിതങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ അടക്കമുളള കാല്‍നട യത്രികരും ഇരുചക്ര വാഹന യാത്രികരുമാണ് റോഡിന്റെ തകര്‍ച്ച മൂലം ഏറെ ബുന്ധിമുട്ട് അനുഭവിക്കുന്നത്. റോഡില്‍ രൂപപ്പെട്ടിട്ടുളള വന്‍ ഗര്‍ത്തങ്ങളില്‍ വെളളം കെട്ടിനില്‍ക്കുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അഴിയിടത്തുചിറ ജംഗ്ഷനിലെ വന്‍ കുഴിയില്‍ രൂപപ്പെട്ടിട്ടുളള വെളളക്കെട്ട് ഇടിഞ്ഞില്ലം റോഡിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്കും ബുന്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. നാല് വര്‍ഷം മുമ്പ് നാമമാത്രമായ അറ്റകുറ്റപ്പണി നടത്തിയത് ഒഴിച്ചാല്‍ കാര്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ഇതുവരെ തയാറാകാത്തതും റോഡിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ അടക്കമുളളവര്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: