കരുനാഗപ്പള്ളി: ഗ്യാസ് ടാങ്കര്‍ മറിഞ്ഞുള്ള അപകടങ്ങള്‍ നിത്യസംഭവമാകുന്നു. അപകടം ഒഴിവാക്കാനും മറ്റുമുള്ള മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കപ്പെടാതെയാണ് ഗ്യാസ് ടാങ്കറുകള്‍ ഉള്‍പ്പെടെ അപകടകരമായ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഓച്ചിറ കല്ലൂര്‍മുക്കില്‍ വെളുപ്പിന് ഉണ്ടായ അപകടം ഡ്രൈവര്‍ ഉറങ്ങിയതു മൂലം സംഭവിച്ചതാണ്. കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ഗ്യാസുമായി പോയ വാഹനമാണ് ഹൈവേയില്‍ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്. ഇത്തരം വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന ഇവിടെയും പാലിച്ചിട്ടില്ല. ക്ലീനര്‍ പോലും വാഹനത്തില്‍ ഇല്ലായിരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ നാലാമത്തെ ഗ്യാസ് ടാങ്കര്‍ അപകടമാണ് കഴിഞ്ഞ ദിവസത്തേത്. ഇതില്‍ മൂന്ന് അപകടങ്ങളും ഡ്രൈവര്‍ ഉറങ്ങിയതിനാലാണ് സംഭവിച്ചത്. ഇത്തരം അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുമെന്നുള്ളതല്ലാതെ ഇത്തരം വാഹങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദു ചെയ്യന്നതിനോ, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിനൊ യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകാറില്ല. നിരന്തരമായി ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നതിനാല്‍ ഇവിടെ താമസിക്കുന്ന ജനങ്ങള്‍ ‘യാശങ്കയിലാണ്.’കോഴിക്കോട്ടു നിന്നും ഗ്യാസ് മറ്റു ടാങ്കറുകളിലേക്ക് പകര്‍ത്തുന്നതിനുള്ള ക്വിക്ക് റസ്‌പോണ്‍സു് വെഹിക്കിള്‍ എത്തി രാത്രിയോടെയാണ് ഗ്യാസ് പകര്‍ന്നുതീര്‍ന്നത്.’കരുനാഗപ്പള്ളി ഫയര്‍സ്റ്റേഷനില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ വിശി വിശ്വനാഥ്, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും സിഐ, ഓച്ചിറ എസ്‌ഐ വിനോദ്ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ശക്തമായ സുരക്ഷ ആണ്‍ ഒരുക്കിയത്.
















