തിരുവനന്തപുരം: ആരോഗ്യവും ചിന്താശക്തിയുമുളള യുവപ്രതിഭകളെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും ലക്ഷ്യമെന്ന് കായികമന്ത്രി ഇ.പി. ജയരാജന്. വിദ്യാഭ്യാസവകുപ്പും കായിക യുവജനകാര്യവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാനസികവും കായികവുമായ ആരോഗ്യത്തിന് ഉതകുന്ന പ്രത്യേകപരിശീലനമാണ് ഈ പദ്ധതിയുടെ ഭാഗമായി ഒരിക്കിയിട്ടുളളത്.
ബുദ്ധിപരമായ വളര്‍ച്ചയ്ക്ക് അനുസരിച്ച് കുട്ടികളുടെ ആരോഗ്യവും മെച്ചപ്പെടുത്താന്‍ ഈ പദ്ധതി ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എംഎല്‍എ വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരുന്നു. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യ അതിഥിയായിരുന്നു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: