കരുവാരക്കുണ്ട്: കേരള എസ്റ്റേറ്റിലെ രണ്ടാംഘട്ട കൈതകൃഷി ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതായി നാട്ടുകാര്‍ ആരോപിച്ചു. കേരള, മഞ്ഞള്‍പാറ മേഖലകളില്‍ അഞ്ച് വര്‍ഷത്തിനിടെ ശിശുമരണ നിരക്ക് കൂടുകയും പകര്‍ച്ചവ്യാധികള്‍ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തില്‍ കൈതകൃഷികെതിരെ സമരം നടത്തുമെന്ന് നാട്ടുകാരും, ജനപ്രതിനിധികളും അറിയിച്ചു.
പ്രശ്ന പരിഹാരത്തിന് കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനമാവാതെ പിരിയുകയും ചെയ്തു. ഏക്കര്‍ കണക്കിന് കൈതകൃഷി നടത്തിയ മേഖലയിലെ മഞ്ഞള്‍പ്പാറ, പന്ത്രാ ഭാഗങ്ങളിലാണ് ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങി പകര്‍ച്ചവ്യാധികള്‍ വ്യാപിച്ചിരിക്കുന്നത്.
ഒരു മാസത്തിനിടെ നൂറോളം പേര്‍ക്കാണ് ഡെങ്കിപ്പനി പിടിപെട്ടു. ശിശുമരണ നിരക്കും വര്‍ധിച്ചിട്ടുണ്ട്. ഏക്കര്‍ കണക്കിന് വരുന്ന കൈതകൃഷി തോട്ടങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിച്ച മാരാക വിഷാംശം കലര്‍ന്ന മരുന്നുകളാണെന്ന് നാട്ടുകാര്‍ പറയുന്നു. കുന്നിന് ചെരുവില്‍ സ്ഥിതി ചെയ്യുന്ന തോട്ടത്തില്‍ തെളിക്കുന്ന മാരകവിഷാംശങ്ങള്‍ മണ്ണില്‍ ലയിച്ച് മഴവെളളത്തിലൂടെ ജനവാസ കേന്ദ്രങ്ങളിലും, തണ്ണീര്‍ത്തടങ്ങളില്‍ ലയിച്ചും രോഗങ്ങളും പകര്‍ച്ചപനികളും പടരുന്നതായി നേരെത്തെ പരാതി ഉയര്‍ന്നിരുന്നു. അതു കൊണ്ട് തന്നെ രണ്ടാംഘട്ട കൈതകൃഷിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജനപ്രതിനിധികളും നാട്ടുകാരും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: