മുട്ടില്‍ : ജില്ലയില്‍ മഴക്കാല രോഗങ്ങളും പകര്‍ച്ചപനിയും പടരുന്ന സാഹചര്യത്തില്‍ ഇതിന് പരിഹാരമായി മുട്ടില്‍ ഗ്രാമപഞ്ചായത്ത് ശാന്തിഗിരിയുടെ സഹകരണത്തോടെ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നു. ജൂലൈ 15ന് രാവിലെ 10 മണിക്ക് മുട്ടില്‍ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രസിഡന്റ് നജിം. എന്‍.എന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശാന്തിഗിരി ആശ്രമത്തില്‍ ആത്മീയപരിശുദ്ധിയോടെ തയ്യാറാക്കിയ സര്വ്വശൂരകുടിനീര് കഷായമാണ് വിതരണം ചെയ്യുന്നത്. ഇത് എല്ലാവിധ പകര്‍ച്ച പനികളെയും മഴക്കാല രോഗങ്ങളെയും പ്രതിരോധിക്കും. കൂടാതെ ശാന്തിഗിരി ആയുര്‍വ്വേദ & സിദ്ധ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ സൗജന്യ പരിശോധന നടത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: