പുല്‍പ്പള്ളി : ലോകജനസംഖ്യാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് എം.ദേവകി നിര്‍വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആശാദേവി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ് ദിനാചരണ സന്ദേശം നല്കി. പനമരം ഗവ. നഴ്സിംഗ് സ്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ.ജെ.പോള്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് സിന്ധു ബാബു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അനില്‍ മോന്, വാര്‍ഡ് മെംബര്‍ രമേശ്, ഡോ. കെ.വി.അലി, ഡോ. കെ.സന്തോഷ്, സിഡിഎസ് ചെയര്പേഴ്സന് ബിന്ദു സുരേഷ്, ജ്ഞാനപ്രകാശം, സി.സി.ബാലന്, ഷെമിര്, ബേബി നാപ്പള്ളി, ഹംസ ഇസ്മാലി എന്നിവര്‍ സംസാരിച്ചു. സെമിനാറില്‍ ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ. വി. ജിതേഷ്, പഴശ്ശിരാജ കോളജ് അസി. പ്രൊഫസര്‍ ഡോ. മെറിന് എസ് തടത്തില്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസര്‍ ബാബു എന്നിവര്‍ ക്ലാസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: