വെങ്ങപ്പള്ളി : ആദിവാസി വികസന ഫണ്ട് ഉപയോഗിച്ച് മണിയങ്കോട് കോക്കുഴി പുഴക്ക് കുറുകെ നിര്‍മ്മിച്ച രണ്ടാമത്തെ പാലവും തകര്‍ന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തെക്കുംതറ ബിജെപി ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കുരിക്കലോട് കോളനി നിവാസികള്‍ക്ക് പുഴ മുറിച്ചു കടക്കുന്നതിന് ഏക ആശ്രയമായ പാലമാണ് പണി പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം തകര്‍ന്നുവീണത്. മുന്‍പ് പാലം തകര്‍ന്നതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കളക്ടറുടെ 198/2014 ഉത്തരവുണ്ടായിരുന്നെങ്കിലും ആരുടെ പേരിലും നടപടി എടുത്തിരുന്നില്ല.
തുടര്‍ന്ന് ഓംബുഡ്സ്മാനില്‍ കേസ്സ് നടന്നുവരുന്നതിനിടെയാണ് രണ്ടാമത്തെ പാലവും തകര്‍ന്നു വീണത്. പാലം നിര്‍മ്മാണത്തിലെ അഴിമതിയും. പഞ്ചായത്ത് അധികൃതരുടെ വേണ്ട രീതിയിലുള്ള മേല്‍ നോട്ടമില്ലാത്തതാണ് രണ്ടു പാലങ്ങളുടെയും തകര്‍ച്ചക്കു കാരണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.കെ. വിനയന്, പ്രജീഷ്, നീലക്ണ്ഡന് കോക്കുഴി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: