മാനന്തവാടി : വരയാല്‍ കണ്ണോത്തുമല പ്രദേശത്തെ കാട്ടാന ശല്യം പ്രദേശവാസികള്‍ ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. കഴിഞ്ഞ ഒരുമാസത്തിലധികമായി കണ്ണോത്ത്മല,വരയാല്‍ പ്രദേശങ്ങളില്കാട്ടാനക്കുട്ടം വിളയാട്ടം ആരംഭിച്ചിട്ട്. പ്രദേശത്തെ കര്‍ഷകരുടെ വാഴ,തെങ്ങ്,കാപ്പി,കവുങ്ങ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും പ്രദേശത്ത് ഭീതിപരുത്തുകയും ചെയ്യിതിരുന്നു. പ്രദേശത്തെ വന്യമൃഗശല്യം പരിഹരിക്കണമെന്നും കാടും നാടും വേര്തീരിക്കണമെന്നും അവശ്യപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞ ആഴ്ച വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിച്ചിരുന്നു. അന്ന് സമരക്കാരുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമെന്നും വരയാല്‍ ബേഗൂര്‍ വനം റെയ്ഞ്ചുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാന്നൂറ് മീറ്റര്‍ ദൂരം വൈദ്യൂതി കമ്പിവേലി സ്ഥാപിക്കുമെന്നും ഉറപ്പ് നല്കിയിരൂന്നു .ഈ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് തവിഞ്ഞാല്‍ പഞ്ചായത്ത്തല കര്‍മ്മസമതിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ പങ്കെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ഡിഎഫ്ഒ ഓഫീസിന് മുന്നില്‍ പോലിസ് തടഞ്ഞു. മാര്‍ച്ച് തവിഞ്ഞാല്‍ ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് അനിഷ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു .ജില്ലാ പഞ്ചായത്ത് അംഗം എ. പ്രഭാകരന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു .വൈ: പ്രസിഡണ്ട് ഷൈമ മുരളിധരന് ജനപ്രതിനിധികളായ എന്‍ .ജെ ഷജിത്ത് ,ഏല്സിജോയി ,എം.ജി. ബാബു വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ പി. വാസു, കെ.എസ.് സഹദേവന്, ജോണി മറ്റത്തിലാനി ,ടി.കെ. പുഷ്പന്, പാറക്കല്ജോസ്, എം.സി. ചന്ദ്രന്, കെ കാര്‍ത്തിയായനി, എം. സി ബേബി എന്നിവര്‍ പ്രസംഗിച്ചു വന്യമൃഗശല്യത്തിന് പരിഹാരം കണ്ടില്ലങ്കില്‍ സമരം ശക്തമാക്കുമെന്നും സമരക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: