ചുള്ളിക്കര: കാലപ്പഴക്കം ചെന്ന കെട്ടിടം അപകടഭീഷണിയുയര്‍ത്തുന്നു. കോടോം ബേളൂര്‍ പഞ്ചായത്തിലെ ചുള്ളിക്കര ടൗണിലെ 30 വര്‍ഷം പഴക്കമുള്ള ഉപയോഗശൂന്യമായ ഓട് മേഞ്ഞ കെട്ടിടമാണ് കാലപ്പഴക്കത്താല്‍ തകര്‍ന്നുവീഴാന്‍ നില്‍ക്കുന്നത്. ചുള്ളിക്കരയില്‍ പാതയോരത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ സ്കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് നിത്യവും ബസ് കാത്തുനില്‍ക്കുന്നത്. തകര്‍ന്നുവീഴാറായ കെട്ടിടം പൊളിച്ചുനീക്കാന്‍ ഉടമകളോടാവശ്യപ്പെടണമെന്ന് പഞ്ചായത്ത് അധികൃതരെ നാട്ടുകാര്‍ ബോധ്യപ്പെടുത്തിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. മരഉരുപ്പടികള്‍ ദ്രവിച്ച് തുടങ്ങിയ കെട്ടിടം മഴക്കാലം തുടങ്ങിയതോടെ കൂടുതല്‍ ഭീഷണിയിലാണ്. കെട്ടിടത്തിന്റെ വരാന്തയില്‍ ബസ് കാത്തുനില്ക്കുന്ന കുട്ടികളോട് നാട്ടുകാര്‍ മാറിനില്ക്കാന് ആവശ്യപ്പെടുന്നുണ്ടെങ്കിലും എത്രനാള്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ പറ്റുമെന്നും ഇവര്‍ ചോദിക്കുന്നു. അപകടം നടക്കുന്നതിന് മുമ്പേ കെട്ടിടം പോളിച്ചുനീക്കുകയോ നവീകരിക്കുകയോ ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
അപകടഭീഷണിയുയര്‍ത്തുന്ന ചുള്ളിക്കര ടൗണിലെ ഉപയോഗശൂന്യമായ കെട്ടിടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: