കാസര്‍കോട്: അന്തേവാസികളുടെ പണം അനധികൃതമായി കൈക്കലാക്കിയെന്ന പരാതിയില്‍ പരവനടുക്കത്തെ സര്‍ക്കാര്‍ വയോജനമന്ദിരം സൂപ്രണ്ടിനെതിരെ വിജിലന്‍സ് കേസെടുത്തു. വയോജനമന്ദിരം സൂപ്രണ്ടായ കെ കെ രാജുവിനെതിരെയാണ് കേസ്.
വയോജനമന്ദിരത്തിലെ പെന്ഷന് ഉള്‍പ്പെടെയുള്ള തുക സൂക്ഷിക്കാനായി സൂപ്രണ്ടിന്റെ കൈവശമാണ് നല്‍കിയിരുന്നത്. പെന്ഷന് പണം അന്തേവാസികളായ വയോജനങ്ങള്‍ സൂപ്രണ്ടിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന് മാത്രമല്ല ധിക്കാരപരമായി പെരുമാറുകയും കയര്‍ക്കുകയും ചെയ്യുന്നതായും പരാതിയുണ്ടായിരുന്നു.
ഇതിന്റെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നില്ല. വയോജനമന്ദിരത്തില്‍ സംഭാവനയായി നല്കുന്ന തുക കണക്കില്‍ രേഖപ്പെടുത്താതെ സൂപ്പണ്ട് തട്ടിപ്പ് നടത്തിയതായും ആരോപണമുയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചതോടെ കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി അന്വേഷണമാരംഭിക്കുകയും തട്ടിപ്പ് കണ്ടെത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: