തൃക്കരിപ്പൂര്‍: കേരളത്തില്‍ അനുദിനം വളര്‍ന്നുവരുന്ന തീവ്രവാദ പ്രവര്‍ത്തനം നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന സ്ഥിതിയാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി ബാബു അഞ്ചാം വയല്‍ പറഞ്ഞു. തൃക്കരിപ്പൂരും പരിസരങ്ങളില്‍ നിന്നുമായി ഐ എസ് ബന്ധങ്ങളുള്ള വിവരങ്ങള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. പെണ്‍കുട്ടികളെ മതം മാറ്റി ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കിക്കൊണ്ട് നാടിന്റെ സ്വൈര്യ ജീവിതം തകര്‍ക്കുന്ന രീതിയാണ് തീവ്ര വാദ സംഘങ്ങള്‍ കൈക്കോള്ളുന്നതെന്നും ഇത്തരം നടപടികള്‍ക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും അലസമായ രീതിയിലുള്ള നടപടികളാണ് ഉണ്ടാകുന്നതെന്നും ആരോപണം ഉയര്‍ന്നു. തൃക്കരിപ്പൂര്‍ ചേര്‍ന്ന യോഗത്തില്‍ വിശ്വ ഹിന്ദു ജില്ലാ വൈസ് പ്രസിഡണ്ട് സി വിജയന് അധ്യക്ഷത വഹിച്ചു. ജില്ലാ സേവാ പ്രമുഖ് ലക്ഷമണന് പൊതാവൂര്‍, ഷാജി മടക്കര, രവീന്ദ്രന് മണിയനോടി, പ്രവീണ്‍ മെനോക്ക്,ജിഷ്ണു കന്നുവീട്, സംസാരിച്ചു. പ്രഖണ്ഡ് ജനറല്‍ സെക്രട്ടറി കണ്ണന് ചേറുകാനം സ്വാഗതവും സി ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: