കാഞ്ഞങ്ങാട്: പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനവും യോഗവും നടന്നു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് പ്രചാര്‍ പ്രമുഖ് കെ.ബി.പ്രജില്‍ യോഗം ഉദ്ഘാടനം ചെയ്തു. സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ പ്രശ്നമാണ് പയ്യന്നൂരില്‍ ധനരാജ് എന്ന സിപിഎം പ്രവര്‍ത്തകന്റെ കൊലയില്‍ കലാശിച്ചത്. ഇത് മറച്ചുവെക്കാന്‍ സിപിഎം നേതൃത്വം മണിക്കൂറികള്ക്കുളളില് കുറ്റം ആര്‍എസ്എസിന്റെയും ബിഎംഎസിന്റെയും തലയില്‍ കെട്ടിവെച്ച് രാഷ്ട്രീയ കൊലപാതകമാക്കി മാറ്റി ബിഎംഎസ് പ്രവര്ത്തകന് അന്നൂരിലെ സി.കെ.രാമചന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് കെ.ബി.പ്രജില്‍ പറഞ്ഞു. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ നിരവധി വീടുകളാണ് ഒറ്റരാത്രികൊണ്ട് സിപിഎം സംഘം തകര്‍ത്തത്. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണം. പിണറായി അധികാരത്തിലേറിയ അന്നുമുതല്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നേരെ വ്യാപക അക്രമങ്ങളാണ് നടന്നുവരുന്നത്. ഒരു അധികാരവുമില്ലാതെയാണ് കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങളില്‍ ഞങ്ങള്‍ പിടിച്ചുനിന്നത്. ഇപ്പോള്‍ അധികാരമുണ്ട്. കണ്ണൂരില്‍ അക്രമരാഷ്ട്രീയത്തിന്റെ കൊലക്കത്തി താഴെയിടാന്‍ സിപിഎം തയ്യാറാകണം. ഇല്ലെങ്കില്‍ തിരിച്ചടി നേരിടാന്‍ തയ്യാറാകണമെന്നും പ്രജില്‍ കൂട്ടിച്ചേര്‍ത്തു.
പയ്യന്നൂരിലെ മണല്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് സിപിഎം പ്രവര്‍ത്തകന്റെ കൊലയില്‍ കലാശിച്ചതെന്ന് യോഗത്തില്‍ സംസാരിച്ചുകൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു. ഇതിനെ ആസൂത്രിതമായി രാഷ്ട്രീയമാക്കി മാറ്റുകയായിരുന്നു സിപിഎം ചെയ്തത്. രാഷ്ട്രീയ കൊലപാതകമെന്ന് ഒരു മാധ്യമവും പറഞ്ഞിട്ടില്ല. തൃക്കരിപ്പൂരിലെയും പടന്നയിലേയും ഐഎസ് ബന്ധത്തെ വെളളപൂശി കാണിക്കുന്ന സിപിഎം നേതൃത്വം മാധ്യമ ശ്രദ്ധതിരിച്ചുവിടാനുള്ള മാര്‍ഗമായി തങ്ങളുടെ പ്രവര്‍ത്തകന്റെ മരണത്തെ ഉപയോഗിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഐഎസിന് സമാനമായ അക്രമങ്ങളാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ നടത്തിയത്. പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെങ്കില്‍ സംഘപരിവാറിനും കടുത്ത നിലപാടുകളെടുക്കേണ്ടി വരും. അത് താങ്ങാനുള്ള കരുത്ത് സിപിഎം നേതൃത്വത്തിനുണ്ടോ എന്നും വേലായുധന് ചോദിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം പ്രസംഗിക്കുന്ന ഇവിടുത്തെ സാംസ്കാരികനായകന്മാര് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന സിപിഎം നയത്തിനെതിരെ മൗനം പാലിക്കുന്നതെന്തിനാണെന്നും വേലായുധന് ചോദിച്ചു.
ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് കൃഷ്ണന് ഏച്ചിക്കാനം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കാര്യവാഹ് കെ.ശ്രീജിത്ത്, ബിജെപി മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന്, കൗണ്‍സിലര്‍മാരായ എം.ബല്‍രാജ്, സി.കെ.വത്സലന്‍, എച്ച്.ആര്.ശ്രീധര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ബാബു പുല്ലൂര്‍ സ്വാഗതം പറഞ്ഞു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ ബിഎംഎസ് നഗരത്തില്‍ പ്രകടനം നടത്തി. വി.ബി.സത്യനാഥ്, ടി.കൃഷ്ണന്, കെ.വി.ബാബു, ഭാസ്കരന് ഏച്ചിക്കാനം എന്നിവര്‍ നേതൃത്വം നല്കി.
പയ്യന്നൂരില്‍ ബിഎംഎസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിഎംഎസിന്റെ
നേതൃത്വത്തില്‍ കാസര്‍കോട് നടന്ന പ്രകടനം
സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനം
പ്രതികരിക്കാൻ ഇവിടെ എഴുതുക: