പാലക്കാട്: കേന്ദ്ര കയര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കോയമ്പത്തൂര്‍ കൊടീസിയ വ്യാപാര സമുച്ചയത്തില്‍ ഈമാസം 15 മുതല്‍ 18 വരെ നാലാമത് അന്തര്‍ദേശീയ കയര്‍ മേള നടത്തും. എക്സിബിഷന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി വെങ്കയ നായിഡു ഉദ്ഘാടനം ചെയ്യും. കയര്‍ബോര്‍ഡ് ചെയര്മാന് മുന്‍ എം പി സി പി രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും.
ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, കേരള ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക്, മഹാരാഷ്ട്ര ധനകാര്യവകുപ്പ് മന്ത്രി ദീപക് വസന്ത് കേസാര്‍ക്കര്‍, പാര്‍ലമെന്റ് അംഗങ്ങളായ കെ സി വേണുഗോപാല്‍, പി നടരാജന്, അനന്ത്കുമാര്‍ ഹെഗ്ഡേ, സി മഹേന്ദ്രന് തുടങ്ങിയവര്‍ സംബന്ധിക്കും.
മേളയോടനുബന്ധിച്ച് കയര്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. കയര്‍ബോര്‍ഡിന്റെ സ്റ്റാളിന് പുറമെ തൊണ്ണൂറ്റഞ്ചോളം സ്വകാര്യ വ്യക്തികളുടെ സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. തമിഴ്നാടിനു പുറമെ കേരളം, കര്‍ണാടക, ഒറീസ, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കയര്‍ ഉല്‍പ്പന്ന ഉല്‍പ്പാദകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.
മേളയോടനുബന്ധിച്ച് നിക്ഷേപ സംഗമവും നടത്തും. 24 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. അന്തര്‍ദേശീയ മേളയോടനുബന്ധിച്ച് കയര്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി കയര്‍ക്രാന്തി എക്സ്പ്രസ് എന്ന പേരില്‍ കാശ്മീര്‍ മുതല്‍ കൊച്ചിവരെ 120 ദിവസം നീണ്ടുനില്‍ക്കുന്ന കയര്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവാഹനം കോയമ്പത്തൂരില്‍ 18ന് ഫ്ളാഗ് ഓഫ് ചെയ്യും. ഇതുകൂടാതെ കയര്‍ ഫാഷന്‍ ഷോ, കുട്ടികള്‍ക്കായുള്ള കയര്‍ മത്സരങ്ങള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള കയര്‍ ബിസിനസ് പ്ലാന്‍, കയര്നിര്മിതമായ ചെസ് ബോര്‍ഡുകള്‍ തുടങ്ങിയവ മേളയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.
നാലാമത് അന്തര്‍ദേശീയ
കയര്‍ മേള 15 മുതല്‍ 18 വരെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: