പാലക്കാട്: ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ മരണ ഭീതിയിലാണ് കഴിഞ്ഞുവരുന്നത്. കാട്ടാനകളുടെയും, വന്യമൃഗങ്ങളുടെയും ആക്രമണത്തിന് ഇരയായി നിരവധിപേര്‍ മരിച്ചിട്ടും, കോടിക്കണക്കിനു രൂപയുടെ കൃഷിനാശം ഉണ്ടായിട്ടും മൗനം പാലിക്കുന്ന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയായാണ്. ഈ പാവങ്ങളുടെ സംരക്ഷണ നടപടികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് തെങ്കര പഞ്ചായത്തില്‍ ഒരു സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരണപ്പെട്ടിരുന്നു. കൊട്ടേക്കാട്,പുതുശ്ശേരി ,കഞ്ചിക്കോട് എന്നീ പ്രദേശങ്ങളിലെ നിരവധി ആളുകള്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ലക്ഷകണക്കിന് രൂപയുടെ കൃഷിനാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മുണ്ടൂര്‍ മുതല്‍ കഞ്ചിക്കോട് വരെയുള്ള പ്രദേശങ്ങളില്‍ കാട്ടാനയുള്‍പ്പെടെ വന്യമൃഗങ്ങളുടെ ആക്രമണത്തെ തടയാനായി നിയോഗിച്ചിട്ടുള്ളത് വെറും മൂന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ മാത്രമാണ്. നിരായുധരായി വന്യമൃഗങ്ങളെ പ്രതിരോധിക്കേണ്ട സ്ഥിതിയിലുമാണ് അവര്‍.
പാവപ്പെട്ട കര്‍ഷകര്‍ക്കും മലയോര നിവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഈ പ്രദേശങ്ങളില്‍ വൈദ്യുതി കമ്പിവേലികളും, വലിയ കിടങ്ങുകളും, ആവശ്യത്തിനുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരെ നിയമിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി സംസ്ഥാന സെക്രട്ടറി കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: