ഒറ്റപ്പാലം: നഗരസഭയിലെ 29ാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഹരിദാസ് പത്രിക നല്കി. കെ.ജി. ലക്ഷ്മണന് (യുഡിഎഫ്.), , ജയരാജ് (സ്വത) എന്നിവരും പത്രിക സമര്‍പ്പിച്ചു. രണ്ട് ഡമ്മി സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എല്‍ഡിഎഫ്. സ്ഥാനാര്‍ഥിയായി സി.പി.എമ്മിലെ കെ.കെ. രാമകൃഷ്ണന് വെള്ളിയാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു. 29ാം വാര്‍ഡായ കണ്ണിയംപുറം വായനശാലയില്‍നിന്നുള്ള പ്രതിനിധിയായിരുന്ന കെ.പി. രാമരാജന്‍ മരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 23ന് നഗരസഭാ കൗണ്‍സില്‍ യോഗം നടക്കുന്നതിനിടെ കുഴഞ്ഞുവീണാണ് രാമരാജന്‍ മരിച്ചത്. 2005-2010 കാലയളവില്‍ ഇദ്ദേഹമായിരുന്നു നഗരസഭാ ചെയര്മാന്. 28നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 29ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: