കൊല്ലങ്കോട്: അന്തര്‍ സംസ്ഥാന പാതയായ ഗോവിന്ദാപുരം-മംഗലം പാതയില്‍ ചുള്ളിയാര്‍ മേട് മുതല്‍ മാഞ്ചിറ വരെയുള്ള ഭാഗങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ നിലയില്‍. രണ്ട് വര്‍ഷം മുന്‍മ്പ് കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം നടത്തുമ്പോള്‍ തന്നെ ടാറിംഗ് നടത്തിയ ഭാഗങ്ങള്‍ ഇളകി മറിയതായി പരാതി ഉയര്‍ന്നിരുന്നു.ഇതിനെ തുടര്‍ന്ന് കരാറുകാരന് ഉടന്‍ തന്നെ ഇളകി മാറിയ ഭാഗങ്ങള്‍ നന്നാക്കായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ കുഴികള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് അറ്റകുറ്റ പണികളും നടത്തിയിരുന്നു.അന്തര്‍ സംസ്ഥാന പാതയായതിനാല്‍ ആഭ്യന്തര സര്‍വീസ്സും അന്തര്‍സംസ്ഥാന സര്‍വ്വീസും നടത്തുന്ന പാതയില്‍ കുഴികള്‍ രൂപപ്പെട്ടതോടെ ഇരുചക്ര വാഹനം ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ട് യാത്രക്കാര്‍ മരിക്കാനിടയായിട്ടുണ്ട്. റോഡിലെ കുഴികളില്പ്പെടാതിരിക്കാന് വാഹനങ്ങള്‍ വെട്ടിക്കുന്നതുമൂലം എതിരെ വരുന്ന വാഹനങ്ങള്‍ അപകടത്തിനിടയാവുന്നു.റോഡുകളുടെ വശങ്ങളില് ഡ്രൈനേജ് സംവിധാനം ഒരുക്കാത്തതും റോഡില്‍ വെള്ളം കെട്ടികിടന്ന് റോഡുകളുടെ തകര്‍ച്ചയ്ക്കും കാരണമാകുന്നു. മുതലമട ചുള്ളിയാര്‍ മേട് സ്കൂളിന് സമീപത്തായി ഡ്രൈനേജ് സൗകര്യമൊരുക്കാത്തതിനെ തുടര്‍ന്ന് റോഡിനെ സമീപത്തുള്ള പറമ്പുകളിലെ വെള്ളം റോഡു മുറിച്ച് കടക്കുന്നതിനാല്‍ ഇതു വഴിയുള്ള യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വാഹനം കടന്നു പോകുമ്പോള്‍ ചളി വെള്ളത്താല്‍ അഭിഷേമാണ്. സ്കൂളിന് സമീപത്തുള്ള റോഡിലൂടെ ഒഴുകന്ന വെള്ളം ഡ്രൈനേജ് വഴി തിരിച്ചുവിടുകയും പൊട്ടിപ്പൊളിഞ്ഞ റോഡ് ഉടന്‍ അറ്റകുറ്റപണികള്‍ നടത്തണമെന്നുമാണ് പ്രധാനാവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: