മലപ്പുറം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ച നടപടിക്കെതിരെ കെജിഎംഒഎ വായമൂടിക്കെത്തി പ്രതിഷേധിച്ചു. ജില്ലാ അവലോകന യോഗത്തില്‍ നടന്ന പ്രതിഷേധത്തിന് ജില്ലാ പ്രസിഡന്റ്് ഡോ.ഹംസ പാലക്കല്‍, ഡോ.സി.ഹരിദാസ്, ഡോ.യു.ബാബു എന്നിവര്‍ നേതൃത്വം നല്കി. ശമ്പള പരിഷ്കരണ ഉത്തരവില്‍ പ്രതിഷേധിച്ച് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ ഫെബ്രുവരി മുതല്‍ പ്രക്ഷോഭത്തിലാണ്.
സംസ്ഥാനത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ ദയനീയമാണെന്ന് യോഗം വിലയിരുത്തി. ഡോക്ടര്‍മാരുടെയും ജീവനക്കാരുടയും കുറവ് മൂലം രോഗികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നില്ല. മൂന്നരക്കോടി ജനങ്ങളെ സേവിക്കാന്‍ ആരോഗ്യവകുപ്പില്‍ ആകെയുള്ളത് 4871 ഡോക്ടര്‍ തസ്തിക മാത്രമാണ് .അതില്‍ തന്നെ 500ല്‍ അധികം തസ്തികകളില്‍ ഇതുവരെ നിയമം നടത്തിയിട്ടില്ല. ഒരു ഡോക്ടര്‍ക്ക് 200 മുതല്‍ 400 വരെ രോഗികളെയെങ്കിലും ഒരു ദിവസത്തെ പരിശോധിക്കേണ്ട അവസ്ഥയിലാണ്. ഇതുമൂലം രോഗികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിതരണവും വഴി പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത് ഡോക്ടര്‍മാരാണ്. ആശുപത്രി ആക്രമണവും കൈയ്യേറ്റവുമെല്ലാം ആശുപത്രികളിലെ അപര്യാപ്തതയുടെ പരിണിതഫലങ്ങളാണ്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കുന്ന പ്രാഥമിക പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പരിചയസമ്പന്നരായ മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകള്‍ വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
പാവപ്പെട്ട രോഗികള്‍ക്ക് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്ന തരത്തില്‍ സ്പെഷലിസ്റ്റുകളുടെ അടിസ്ഥാന ശമ്പളത്തില്‍ വര്‍ദ്ധനവ് നല്‍കുമെന്നും സൂപ്പര്‍ സ്പെഷാലിറ്റി കേഡര്‍ രൂപീകരിക്കുന്നതിനുള്ള കമ്മീഷന് നിര്‍ദ്ദേശങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും കെജിഎംഒഎ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: