പുലാമന്തോള്‍: ഭൂതത്താന്‍ കോട്ട കടവിലെ വെള്ളക്കെട്ടിന് ശമനമായില്ല. പുലമാന്തോള് ടൗണില്‍ മഴ പെയ്താലും ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുമെന്ന അവസ്ഥയിലാണ്. കാല്‍നടയാത്രക്ക് പോലും കഴിയാത്തതിനാല്‍ നാട്ടുകാര്‍ ദുരിതത്തിലാണ്. കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്വത്തില്‍ പുലാമന്തോള്‍ അങ്ങാടിയിലെ പഴയ അടക്കാ മാര്‍ക്കറ്റിനോട് സമീപത്തുകൂടി ഇങ്ങോട്ടുള്ള റോഡില്‍ കുറച്ചു ഭാഗം കോണ്‍ഗ്രീറ്റ് ചെയതിരുന്നു. കോണ്‍ഗ്രീറ്റ് ചെയ്തഭാഗത്തിലൂടെ പുലാമന്തോള്‍ ടൗണില്‍ പെയ്യുന്ന മഴവെള്ളവും മാലിന്യവും മുഴുവന്‍ കുത്തിയൊലിച്ച് താഴ്ന്നഭാഗമായ ഇവിടെ കെട്ടികിടക്കുന്ന് ഭൂതത്താന്‍ കോട്ടക്കടവുകാര്ക്ക് ദുരിതമായിരിക്കുകയാണ്.
വെള്ളക്കെട്ട് കാരണം കൊതുകിന്റെ ശല്യവും രൂക്ഷമായിരിക്കുന്നു. ഈ റോഡിന്റെ ബാക്കിയുള്ള ഭാഗം കൂടി കോണ്‍ഗ്രീറ്റ് ചെയ്താല്‍ വെള്ളം പുഴയിലേക്ക് ഒഴുകിപോകുമെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് പുഴയിലേക്ക് നീട്ടിയാല്‍ കടവുകടന്നെത്തുന്ന കണ്ടേങ്കാവ് നിവാസികള്‍ക്കും ഉപകാരപ്രദമാകും. ഇരുപതോളം കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇവിടുത്തെ വെള്ളക്കെട്ടിനൊരു പരിഹാരം തേടി ഇവര്‍ സമീപിക്കാത്ത ഓഫീസുകളില്ല. എത്രയും വേഗം ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: