സെന്റ് കിറ്റ്‌സ്: വെസ്റ്റിൻഡീസ് ബോർഡ് പ്രസിഡന്റ്‌സ് ഇലവനും ഇന്ത്യയും തമ്മിലുള്ള ദ്വിദിന സന്നാഹ മത്സരം സമനിലയിൽ. ഇന്ത്യയുടെ 258 റൺസിനു മറുപടിയായി വെസ്റ്റിൻഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 281 റൺസെടുത്തു. മൂന്നാം നമ്പറിലിറങ്ങിയ ഷായ് ഹോപ്പിന്റെയും (118 നോട്ടൗട്ട്), ഓപ്പണർ രാജേന്ദ്ര ചന്ദ്രികയുടെയും (69), വാലറ്റത്ത് ജോമെൽ വാറിക്കന്റെയും (50 നോട്ടൗട്ട്) പ്രകടനങ്ങളാണ് വിൻഡീസിന് ലീഡ് നേടിക്കൊടുത്തത്.
ഇന്ത്യയ്‌ക്കായി അമിത് മിശ്ര നാലു വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, എന്നിവർക്ക് ഓരോ വിക്കറ്റ്.
ആറു വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് ഇന്ത്യ എടുത്തത്. രണ്ടാം സന്നാഹ മത്സരം നാളെ മുതൽ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: