തൃശൂര്‍: ചട്ട വിരുദ്ധമായി കോര്‍പ്പറേഷന്റെ റൂമുകള്‍ കൈമാറ്റം ചെയ്തെന്ന പരാതിയില്‍ മുന്‍ മേയര്‍ രാജന് പല്ലനെതിരെ വിജിലന്‍സ് കേസെടുത്തു. പി.എസ്. പരമേശ്വരന് ്യൂനമ്പീശന്റെ പരാതിയില്‍ മുറി കൈമാറ്റ കേസില്‍ വിജിലന്‍സ് കോടതി സത്വരന്വേഷണത്തിന്്യൂനേരത്തെ ഉത്തരവിട്ടിരുന്നു. വിജിലന്‍സ് ഡിവൈഎസ്പി എ. രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അഴിമതി ്യൂനടന്നിട്ടുണ്ടൈന്നു ബോധ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ടെന്‍ഡര്‍ വിളിക്കുകയോ പത്രത്തില്‍ പരസ്യം ്യൂല്കുകയോ നോട്ടീസ് ബോര്‍ഡില്‍ നോട്ടീസ് പതിക്കുകയോ ചെയ്യാതെ ജയ് ഹിന്ദ് മാര്‍ക്കറ്റിലെ ബി ബ്ലോക്കിലെ ഒന്ന്, രണ്ട്്യു് റൂമുകള്‍ ്യൂനിബന്ധനകള് ലംഘിച്ച് കിങ്സ് ഇലക്ട്രിക്കല്‍ ഉടമ വില്യംസ് ഡാനിയേല്‍ എന്നയാള്‍ക്കു കൈമാറുകയായിരുന്നെന്നു പരാതിയില്‍ പറയുന്നു. അധികൃതര്‍ വഴിവിട്ടു പ്രവര്‍ത്തിച്ചതിനാല്‍ കോര്പ്പറേഷന് വലിയ തുക ലഭിക്കാതെ പോയെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. മുന്‍ മേയര്‍ രാജന് പല്ലനു പുറമെ കോര്പ്പറേഷന് സെക്രട്ടറി കെ.എ. ബഷീര്‍, കടയുടമ വില്യംസം ഡാനിയേല്‍, കോര്‍പ്പറേഷനിലെ അക്കാലയളവിലെ ഭരണസമിതിയംഗങ്ങള്‍, ടിഡബ്ല്യുസിസിഎസ് ഭരണാധിപ സമിതി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: