ഒരുഭാഗം തകര്‍ന്നുവീണ കുണ്ടുകുളം കൊച്ചുവാറുവിന്റെ വീട്
അന്തിക്കാട്: മണലൂര്‍ പഞ്ചായത്തിലെ കുണ്ടുകുളം കെച്ചുവാറുവിന്റെ മനോവിഭ്രാന്തിയുളള മക്കളെ പഞ്ചായത്ത് അധികൃതരുടെ ശക്തമായ ഇടപ്പെടലിനെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ചു. ജോസ്, ഫിലോമിന, ആനി, മേരി എന്നിവരെയാണ് മാറ്റിപാര്‍പ്പിച്ചത്. കളിമണ്‍ ചുമരിനാല്‍ നിര്‍മ്മിതമായ കാലപ്പഴക്കം മൂലം തകര്‍ന്ന് വീഴാറായ വീട്ടില്‍ നിന്നും മാറി താമസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.
പഞ്ചായത്ത് അധികൃതരും നാട്ടുകാരും പളളി വികാരിയും നിരന്തരം ശ്രമിച്ചിട്ടും ഇവര്‍ കൂട്ടാക്കിയിരുന്നില്ല, വീടിന്റെ പരിസരത്തേക്ക് ആരേയും വരുവാന്‍ പോലും അനുവദിച്ചിരുന്നില്ല. മഴ ശക്തമായതോടെ വീടിന്റെ ചുറ്റും വെളളകെട്ട് രൂക്ഷമായതോടെ ഏതു നിമിഷവും തകര്‍ന്ന് വീഴുന്ന അവസ്ഥയിലായിരുന്നു വീട്. തഹസിദാര്‍ മോബി, അഡി തഹസില്‍ദാര്‍ ഷെയ്ക് അസ്ഗര്‍ ഹുസൈന്, ഐസിഡി ഓഫീസര്‍ ഷിജു എസ്.ഐ. എ.ജെ.വിജയന് എന്നിവരുടെ നേതൃത്വത്തില്‍ ജോസിനെ തൃശൂര്‍ പടിഞ്ഞാറെ കോട്ടയിലെ മാനസിക കേന്ദ്രത്തിലേക്കും, ആനി, മേരി, ഫിലോമിന എന്നിവരെ സാമൂഹിക നീതിവകുപ്പിന്റെ അംഗീകൃത കേന്ദ്രമായ പുല്ലഴി സെന്റ് ജോസഫ് ഹോമിലേക്കും മാറ്റി പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: