കൊടുങ്ങലൂര്‍: മതിലകം പഞ്ചായത്തിലെ ബിജെപി ഭാരവാഹിയായിരുന്ന പി.കെ. വിദ്യാസാഗറിന്റെ 20-ാം ബലിദാന ദിനം ആചരിച്ചു. അദ്ദേഹത്തിന്റെ കഴുവിലങ്ങിലുളള സ്മൃതിമണ്ഡപത്തില്‍ ജില്ലാ പ്രസിഡണ്ട് എ.നാഗേഷിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ല കമ്മറ്റിയംഗം കെ.പി. ഉണ്ണികൃഷ്ണന് മണ്ഡലം പ്രസിഡണ്ട് പോണത്ത് ബാബു, ജനറല്‍ സെക്രട്ടറി കെ.എ. മനോജ്, ഇ.കെ. രവീന്ദ്രന് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം.ജി.സുഗതന്,എസ്.ജി. സഞ്ജയ് , ടി.എസ്. പ്രകാശന്, പ്രജീഷ് എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന നടന്ന പൊതുസമ്മേളനം ന്യൂനപക്ഷമോര്‍ച്ച മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ.പി.ഉണ്ണികൃഷ്ണന്, പോണത്ത് ബാബു, കെ.എ.മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: