കല്‍പ്പറ്റ : പ്ലസ് വണ്‍ തുല്യതാ പരീക്ഷയോടനുബന്ധിച്ച് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ പ്ലസ് വണ്‍ തുല്യതാ പഠന പരിശോധനാ ക്യാമ്പ് നടന്നു.
പഠനപേടി അകറ്റല്‍, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കല്‍, പഠനതന്ത്രങ്ങള്‍ എന്നീവിഷയങ്ങളില്‍ പഠിതാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കാനും പഠിച്ചത് പരിശോധിക്കാനുമാണ് ക്യാമ്പ് നടത്തിയത്.
ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷ കുമാരി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് പി.കെ.അസ്മത്ത് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകി മുഖ്യപ്രഭാഷണം നടത്തി. സ്വയനാസര്‍, ചന്ദ്രന് കെനാത്തി എന്നിവര്‍ ക്ലാസിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: