കല്‍പ്പറ്റ : മദ്യപിച്ച് സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ മോട്ടോര്‍ വാഹന വകുപ്പിന്റെ മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് കൊളഗപ്പാറ വെച്ച് ബത്തേരി ഐഡിയല്‍ സ്കൂളിന്റെ മിനി ബസ് ഡ്രൈവറെ പിടികൂടിയത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ താഴെ കൊളഗപ്പാറയില്‍ വെച്ചാണ് വാഹനം ഓടിക്കുന്നതിലെ പന്തികേട് മനസ്സിലാക്കിയ മോട്ടോര്‍ വാഹന വകുപ്പിന്റെ മൊബൈല്‍ എന്ഫോാഴ്സ്മെന്റ് വിഭാഗം കൈകാണിച്ച് നിര്‍ത്തിക്കുകയായിരുന്നു. ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലെ പത്തോളം കുട്ടികളാണ് ബസ്സിലുണ്ടായിരുന്നത്. ഡ്രൈവറെ ഡ്രൈവിംഗ് സീറ്റീല്‍ നിന്ന് മാറ്റി കുട്ടികളെ എഎംവിഐ, കെ.വിനേഷാണ് വാഹനം ഓടിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചത്.
ആര്‍ടിഒ, ബി മുരളീ കൃഷ്ണന്റെ നിര്ദേകശമനുസരിച്ച് ബസ്സ് ഡ്രൈവറെ മീനങ്ങാടി പോലീസിന് കൈമാറി. ഡ്രൈവര്‍ ഏലിയാസിനെ മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനില്‍ വെച്ച് നടത്തിയ ആല്‍ക്ക ഹോള്‍ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു.
ആറുമാസമായി കട്ടപ്പുറത്തായിരുന്ന മൊബൈല്‍ എന്ഫോ്ഴ്സ് വാഹനം ഇന്നലെയാണ് പുറത്തിറങ്ങി പരിശോധന ആരംഭിച്ചത്. എ എം വി ഐ അജയകുമാര്‍, ഡ്രൈവര്‍ കെ ബി സുഭാഷ് എന്നിവരും എന്ഫോാഴ്സ്മെന്റ് വാഹനത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: