കല്‍പ്പറ്റ : രാജ്യത്ത് ഏറ്റവും വലിയ ഭീഷണിയായ ഭീകരവാദത്തെ മതത്തിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും പേരില്‍ വെള്ള പൂശാനുള്ള മുഖ്യമന്ത്രി പിണറായിവിജയന്റെ ശ്രമം കേരളജനതയോട് ചെയ്യുന്ന വഞ്ചനയാണെന്ന് കേരളാ സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റി. മത ഭീകരവാദത്തെ വോട്ട് ബാങ്കിന്റെ പേരില്‍ സംരക്ഷിക്കാനാണ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. കേരളത്തില്‍നിന്നുവരെ ഐഎസില്‍ ചേരാന്‍ ആളുകള്‍ പോയിട്ടുണ്ടെന്നറിയുന്നത് കേരളത്തിലെ മതതീവ്രവാദത്തിന്റെ അപകടത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈ അവസ്ഥയില്‍ കര്‍ശനമായ നടപടികള്‍ കൈകൊള്ളുകയും സമൂഹത്തിന്റെ ഭയാശങ്കകള്‍ ഇല്ലാതാക്കുന്നതിനും ആവശ്യമായ പ്രസ്താവനകളുമാണ് ആവശ്യം. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന യാഥാര്‍ത്ഥ്യത്തോട് പുറംതിരിഞ്ഞുനില്‍ക്കുന്നതും സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതുമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാപ്രസിഡണ്ട് സി.പി.വിജയന് അഭിപ്രായപ്പെട്ടു. ബ്ലോക്ക്പ്രസിഡണ്ട് കെ.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗം മുരുകന്, ജില്ലാ ജനറല്‍ സെക്രട്ടറി എ.സി.രവീന്ദ്രന്, ജില്ലാകമ്മിറ്റിയംഗം കെ.അനന്തന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.കൃഷ്ണന് (പ്രസിഡണ്ട്), എം.ഈശ്വരന്(ജനറല്‍ സെക്രട്ടറി), കമ്മിറ്റിയംഗങ്ങളായി ശശിധരന് മാസ്റ്റര്‍, എ.സി.ബാലഗോപാലന്, കെ.രാമന്, ശശിധരന് കാവുമന്ദം, ഇ.കെ. സുരേന്ദ്രന് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: