പുല്‍പ്പള്ളി : ആരോഗ്യമേഖലയിലെ ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജൂലൈ 16ന് യുവമോര്‍ച്ച പുല്‍പ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. വയനാടിന്റെ ആരോഗ്യമേഖലയില്‍ ഇത്രയധികം പ്രശ്നം നിലനില്‍ക്കുമ്പോഴും വയനാട് മെഡിക്കല്‍ കോളേജിനെക്കുറിച്ച് യാതൊരുപരാമര്ശവുമില്ലാത്തത് പ്രതിക്ഷേധാര്‍ഹമാണ്. സ്വകാര്യമേഖലയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും സഹായം ലഭിക്കാതെ ആദിവാസികളടക്കമുള്ള രോഗികള്‍ നട്ടം തിരിയുമ്പോള്‍ സര്‍ക്കാര്‍ അനങ്ങാപ്പാറനയം സ്വീകരിക്കുന്നത് പ്രതിക്ഷേധാര്‍ഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. അരുണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദിനു, സുജിത്ത്, രഞ്ജിത്ത് ഇടമല, രാജീവ്, അമല്‍ദാസ്, അമല്‍ അമ്പാടി,സുബീഷ്, രഞ്ജിത് വി.ജെ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: