കല്‍പ്പറ്റ : ദേശീയപാതയരികില്‍ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം മറിഞ്ഞുവീഴാനിടയായ സാഹചര്യത്തെകുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ പാതക്കും തോടിനുമിടയില്‍ കുത്തനെ ചെരിഞ്ഞതുമായ സ്ഥലത്താണ് തകര്‍ന്നുവീണ കെട്ടിടം. ഇത് നിര്‍മ്മാണചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്നുള്ള വ്യക്തമാണ്.നിര്‍മ്മാണം പൂര്‍ത്തീകരിച്ച് റൂമുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കെട്ടിടമായിരുന്നെങ്കില്‍ മനുഷ്യജീവന്‍തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കിയേനെ. ഇവിടെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയവര്‍ക്കെതിരെയും ഇതിന് ഒത്താശ ചെയ്തവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കണം. ജില്ലയില്‍ കെട്ടിട നിര്‍മ്മാണത്തിന് പ്രത്യേക നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നിരിക്കെ സര്‍ക്കാര്‍ ഒത്താശയോടുകൂടി പല സ്ഥലങ്ങളിലും ഇത്തരം നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ട്. വേണ്ടത്ര ജാഗ്രത കാണിച്ചില്ലെങ്കില്‍ ഇതുപോലുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് ഇടയാക്കും.
യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് കെ.ശ്രീനിവാസന്, അദ്ധ്യക്ഷത വഹിച്ചു. പി.വി. ന്യൂട്ടന്, കെ.ഗംഗാധരന്, മുകുന്ദന് പള്ളിയറ, ആരോട രാമചന്ദ്രന്, പി.ആര്.ബാലകൃഷ്ണന്, എ.രജിത്ത്കുമാര്‍, എ.കെ.ലക്ഷ്മികുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: