മാനന്തവാടി : അന്താരാഷ്ട്ര ഭീകരസംഘടനയായ ഐഎസ് കേരളത്തിലും പിടിമുറുക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വിഎസ്.പ്രസാദ് ആവശ്യപ്പെട്ടു.ഹിന്ദുഐക്യവേദി
മാനന്തവാടി താലൂക്ക് സമിതിയുടെ സമ്പൂര്‍ണ്ണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു യുവതീയുവക്കാളെ പ്രണയക്കുരുക്കില്‍ പെടുത്തി മതംമാറ്റിയശേഷം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ലൗ ജിഹാദികളെ ഹൈന്ദവസമൂഹം തിരിച്ചറിയണമെന്നും കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ യുവതീയുവാക്കളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന ലപ്സം ഗ്രാന്റ് മറ്റ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് തുല്യമായി ആയിരം രൂപയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ജൂലായ് ഇരുപതിന് കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ യോഗം തീരുമാനിച്ചു. ഹിന്ദുഐക്യവേദി ജില്ലാഅധ്യക്ഷന്‍ സി.പി. വിജയന് അധ്യക്ഷതവഹിച്ചു.സംസ്ഥാന സമിതിയംഗം വി.പ്രഭാകരന്,ജില്ലാജനറല്‍ സെക്രട്ടറി.സി.കെ.ഉദയന്‍,ജില്ലാ സംഘടനാ സെക്രട്ടറി ബാലന് വലക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.താലൂക്ക് സെക്രട്ടറിയായി ടി.രഞ്ജിത്തിനെ നോമിനേറ്റ് ചെയ്തു.ഹിന്ദുഐക്യവേദി മാനന്തവാടി മുനിസിപ്പല്‍ സമിതി ഭാരവാഹികളായി ഗോപി വടുതനാനിക്കല് (രക്ഷാധികാരി),
ഷജില്‍കുമാര്‍.പി.സി. (പ്രസിഡന്റ്),ടി.ആര്.പ്രവീണ്‍ (വൈസ്പ്രസിഡന്റ്), എം.കെ.അനില്‍കുമാര്‍ (ജനറല്‍സെക്രട്ടറി ),പ്രസാദ്.സി. (സെക്രട്ടറി ),അജിത്കുമാര്‍ (ഖജാന്‍ജി), സതീശന്പെരുവക,ബാബുഒഴക്കോടി,ചന്ദ്രന് (അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: