പത്തനംതിട്ട; വിശ്വഹിന്ദുപരിഷത്ത് ജില്ലാ വാര്‍ഷിക സമ്മേളനം കോന്നി റിപ്പബ്ലിക്കന്‍ സ്കൂളില്‍ ചടയമംഗലം ജ്ഞാനാന്ദാശ്രമ മഠാധിപതി ദയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ ജീവിത ക്രമത്തിലൂടെ ഭാരതീയര്‍ ലോകത്തിന് വഴികാട്ടണമെന്നും പെറ്റമ്മയും പിറന്നനാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണെന്ന ചിന്തയിലൂടെ ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.നാരായണന് മുഖ്യപ്രഭാഷണം നടത്തി. വിഭാഗ് സെക്രട്ടറി ശിവശങ്കരന്, ആര്.ഗോപാലകൃഷ്ണന്, ടി.ആര്.ബാലചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തില്‍ നടക്കുന്ന ലൗജിഹാദിലും മതപരിവര്‍ത്തനത്തിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും യോഗം ആശങ്ക രേഖപ്പെടുത്തി. ഭാരവാഹികളായി പി.ആര്.നടരാജന്, എം.കെ.രാമകൃഷ്ണന്‍നായര്‍(രക്ഷാധികാരി, ടി.ആര്.ബാലചന്ദ്രന് (പ്രസി), സി.ജെ.അനില്‍കുമാര്‍, ലളിതാഭായി(വൈസ് പ്രസി), വി.എന്‍. സജികുമാര്‍(സെക്രട്ടറി), വി.ബാലചന്ദ്രന്(ജോ.സെക്രട്ടറി), വി.ചന്ദ്രസേനന്(ഖജാന്‍ജി), സി.എസ്.സുഭദ്ര(മാതൃശക്തി ജില്ലാ പ്രമുഖ്), പി.എം.അഭിലാഷ്(ബജ്റംഗ്ദള്‍), എസ്.ത്യാഗരാജന്(സേവാപ്രമുഖ്), ജി.ശശിധരക്കുറുപ്പ്(സത്സംഗ പ്രമുഖ്), സി.ജി.മുരളീധരന്(ധര്‍മ്മപ്രസാര്‍ പ്രമുഖ്), വി.ഗോവിന്ദന്‍നായര്‍(ധര്‍മ്മാചാര്യ സമ്പര്‍ക്കം), ആര്.ബാബുരാജ്(ഗോരക്ഷാപ്രമുഖ്), എസ്.സജീഷ്കുമാര്‍(ഹിന്ദു ഹെല്പ്പ്ലൈന്), കെ.ആര്.ഗോപാലകൃഷ്ണന്(സംഘടനാ സെക്രട്ടറി) എന്നിവരെതെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: