ഷാമന്‍
ചെറുപയറ് പരിപ്പ്(തൊലികളഞ്ഞത്)
– ഒരു കപ്പ് വീതം
മൈദ, അരി, ഉഴുന്ന്- ഒരു കപ്പ് വീതം
മോര്- മൂന്ന് കപ്പ് വീതം
എണ്ണ- രണ്ട് ടേ. സ്പൂണ്‍
സോഡാപ്പൊടി- അര ടീ.സ്പൂണ്‍
ഉപ്പ്-പാകത്തിന്
മല്ലിയില പൊടിയായരിഞ്ഞത്-അര ടേ.സ്പൂണ്‍
ഗ്രേറ്റ് ചെയ്ത ഇഞ്ചി- കാല് ടീ.സ്പൂണ്‍
പച്ചമുളക്-രണ്ട് എണ്ണം ചതച്ചത്
മുളകുപൊടി-2-3 നുള്ള്
അരി, ഉഴുന്ന്, ചെറുപയറ് പരിപ്പ് എന്നിവ കഴുകി അരിച്ചുവാരുക. ഇത് ഉണങ്ങിയതും വൃത്തിയുള്ളതുമായ ഒരു തുണിയില്‍ നിരത്തിയിടുക. ഉണങ്ങിയശേഷം പൊട്ടിച്ച് റവയുടെ പരുവത്തില്‍ ആക്കുക. ഇത് ഒരു ടിന്നിലാക്കി വയ്ക്കുക.
ഇനി ഈ മാവുകൊണ്ട് ഷാമന്‍ തയ്യാറാക്കാം. ഇതില്‍ ഒരു കപ്പ് എടുത്ത് മൂന്ന് കപ്പ് മോരൊഴിച്ച് നന്നായിളക്കുക. 4-5 മണിക്കൂര്‍ ഈ ബാറ്റര്‍ വയ്ക്കുക. എണ്ണയില്‍ ചേര്‍ത്തിളക്കിയ സോഡാപ്പൊടി ചേര്‍ത്തിളക്കുക. മല്ലിയിലയും മുളകുപൊടിയും ഒഴിച്ചുള്ളവ ഇതില്‍ ചേര്‍ത്ത് നന്നായിളക്കുക.
ഇനി എണ്ണ തടവിയ ഒരു പ്ലേറ്റിലേക്ക് ഈ മാവ് പകരുക.
കുറച്ച് വെള്ളം എടുത്ത് ഒരു സ്റ്റീമെറില്‍ വച്ച് ഇത് വേവിക്കുക. മല്ലിയിലയും മുളകുപൊടിയും മീതെ വിതറി 2-3 മിനിട്ടുകൂടി ആവിയില്‍ വച്ചശേഷം വാങ്ങുക. ഡയമണ്ട് ആകൃതിയിലോ സമചതുരാകൃതിയിലോ മുറിച്ച് വിളമ്പുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: