കാസര്‍കോട്: ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ നിന്ന് മുസ്ലീം യുവാക്കള്‍ അന്യമതസ്ഥരെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തെന്ന വാര്‍ത്ത സ്ഥരീകരിച്ച സാഹചര്യത്തില്‍ മുസ്ലീം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ മതംമാറ്റവും ലൗ ജിഹാദും നടക്കുന്നുണ്ടെന്ന് ബിജെപി പറഞ്ഞപ്പോള്‍ അതിനെ ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയമാണെന്ന് പറഞ്ഞ് പുഛിച്ച് തള്ളിയ മുസ്ലീം ലീഗ്, ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായ സാഹചര്യത്തില്‍ മൗനം വെടിയണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന അഡ്വ.സുഹാസിന്റെ കൊലപാതകത്തിന് പിന്നില്‍ മുസ്ലീം മതതീവ്രവാദികളുടെ ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞ് സമരം ചെയ്ത ബിജെപിയെ ലീഗ് ഉള്‍പ്പെടെയുളള ഇടത് വലത് മുന്നണികള്‍ വര്‍ഗീയതയുടെ പേരില്‍ ആക്ഷേപിച്ചിരുന്നു. ഇപ്പോള്‍ സിപിഎം ശക്തികേന്ദ്രമായ തൃക്കരിപ്പൂരില്‍ നിന്നു തന്നെ തീവ്രവാദികള്‍ ഉണ്ടായിരിക്കുകയാണ്. ഇതിനെതിരെ സിപിഎമ്മും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹിന്ദുപെണ്‍കുട്ടികളെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി തീവ്രവാദികളാക്കി മാറ്റുന്നുവെന്ന് നിരന്തരം പറയുന്ന ആര്‍എസ്എസിനെയും ബിജെപിയെയും വര്‍ഗീയ വാദികളെന്ന് മുദ്രകുത്തിയ, മുസ്ലീം ലീഗിനെ താങ്ങി നടക്കുന്ന മതേതര വാദികളായ സിപിഎമ്മുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഇതുവരെ സംഭവത്തിന്റെ ഗൗരവം മനസിലായിട്ടില്ല. ഇതിന്റെ തെളിവാണ് മതംമാറിയവരെല്ലാം ഐഎസില്‍ ചേര്‍ന്നെന്ന വാര്‍ത്ത ശരിയല്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ബിജെപി കാലങ്ങളായി പറയുന്നത് ശരിയാണെന്ന് പറയാനുളള ആര്‍ജവം പോലും ഇവിടുത്തെ ഇടത് വലത് മുന്നണി നേതാക്കള്‍ക്കില്ലെന്ന് സുധാമ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: