കൊട്ടാരക്കര: മദ്യലഹരിയില്‍’ഭാര്യയെ തല്ലിക്കൊന്ന ഭര്‍ത്താവ് വിഷം കഴിച്ചശേഷം പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി. പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൈലം തെക്കേക്കര കലാഭവനത്തില്‍ ജ്യോതിലക്ഷ്മിയെയാണ് ഭര്‍ത്താവ് ശ്രീധരന്‍(48) മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. കൂലിപ്പണിക്കാരായ ഇരുവരും മിക്കദിവസങ്ങളിലും ഒരുമിച്ചിരുന്നു മദ്യപിക്കുകയും തമ്മില്‍തല്ലുകയും ചെയ്യുന്നതു പതിവായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മണ്‍കട്ടകകൊണ്ട് നിര്‍മ്മിച്ച ഒറ്റമുറി വീട്ടിലായിരുന്നു ശ്രീധരനും’ഭാര്യയും ഇളയമകള്‍ ശ്രീലേഖ(9)യുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.
രാത്രിയോടെ മദ്യപിച്ച ഇരുവരും വഴക്കിടുകയും കശുവണ്ടിതല്ലുന്ന കൊട്ടുവടി ഉപയോഗിച്ചു ശ്രീധരന്‍ ‘ഭാര്യയെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. മര്‍ദ്ദനമേറ്റ് അവശയായ വീണ ജ്യോതിലക്ഷ്മിക്കൊപ്പം തന്നെയാണ് ശ്രീധരനും ഉറങ്ങാന്‍ കിടന്നത്.
സംശയം തോന്നിയ ശ്രീധരന്‍ അര്‍ധരാത്രിയോടെ ജ്യോതിലക്ഷ്മിയെ നോക്കിയപ്പോള്‍ അനക്കമില്ലാത്തതിനെ തുടര്‍ന്ന് കാല്‍വെള്ളയില്‍ ചൂടുനല്‍കി ഉണര്‍ത്താന്‍ ശ്രമിച്ചു. ശ്രമം വിഫലമായതോടെ മരിച്ചെന്ന് ഉറപ്പിച്ച ഇയാള്‍ സമീപവാസിയുടെ ഓട്ടോറിക്ഷ വിളിച്ച് കൊട്ടാരക്കര പോലീസ് സ്‌റ്റേഷനില്‍ എത്തി. ഓട്ടോ കൂലിയെ ചൊല്ലി സ്‌റ്റേഷനു മുന്നില്‍ തര്‍ക്കമായതോടെ പോലീസുകാര്‍ ഇടപെട്ടു. വിവരം തിരക്കിയപ്പോഴാണ് താന്‍’ഭാര്യയെ കൊലപ്പെടുത്തിയിട്ടു വന്നതാണെന്ന് ശ്രീധരന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജ്യോതിലക്ഷ്മിയെ മരിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
അമ്മ മരിച്ചതറിയാതെ മകള്‍ ശ്രീലേഖയും ഒപ്പം ഉറങ്ങുന്നുണ്ടായിരുന്നു. പോലീസ് കസ്റ്റഡിയിലായ ശ്രീധരന്‍ താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നു പറയുകയും അസ്വസ്ഥതകള്‍ കാട്ടുകയും ചെയ്തതോടെ താലൂക്കാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ജ്യോതിലക്ഷ്മിയുടെ മൃതദേഹവും പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവരുടെ മൂത്തമകള്‍ ശ്രീലത വിവാഹിതയാണ്.
















