സുമംഗല ജന്മശതാബ്ദി ആഘോഷം പ്രൊഫ. എം.ലീലാവതി
ഉദ്ഘാടനം ചെയ്യുന്നു.
തൃശൂര്‍: സുമംഗല (കൊച്ചുകുട്ടി) അന്തര്‍ജ്ജനം സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച വനിതാപോരാളിയാണെന്ന് പ്രൊഫ. എം. ലീലാവതി അഭിപ്രയപ്പെട്ടു. തൃശൂര്‍ കേരള സാഹിത്യ അക്കാദമി വൈലോപ്പിളളി ഹാളില്‍ സുമംഗല അന്തര്‍ജ്ജനത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അവര്‍. പരിസ്ഥിതി എന്ന വിജ്ഞാനശാഖ സജീവമാകുന്നതിന് മൂന്ന് ദശാബ്ദങ്ങള്‍ക്കു മുമ്പുതന്നെ അതിന്റെ പ്രവക്താവും പ്രയോക്താവുമായി അവര്‍ മാറിയിരുന്നു എന്ന് പ്രൊഫ. ലീലാവതി കുട്ടിച്ചേര്‍ത്തു.
തേറമ്പില്‍ രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സുമംഗല ജന്മശതാബ്ദി സ്മരണിക, പ്രൊഫ. കെ.പി ശങ്കരന് പ്രകാശനം ചെയ്തു. ആദ്യപ്രതി പ്രൊഫ എസ്.കെ വസന്തന് ഏറ്റുവാങ്ങി. സുമംഗലയുടെ പുത്രനായ സി.കെ.രാജേന്ദ്രപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി.
സമ്മേളനത്തില്‍ പ്രൊഫ. എം.ലീലാവതി, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്, പ്രൊഫ. കെ.പി.ശങ്കരന്, പ്രൊഫ. എസ്.കെ വസന്തന്, പിസി. വാസുദേവന്‍ സ്മാരക ട്രസ്റ്റിനു വേണ്ടി അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി മുരളീമാധവന്‍ പൊന്നാട അണിയിച്ചു. സി.വി. സുന്ദരേശന്, നീലകണ്ഠന് ഇളയത്, സി.കെ പ്രസന്ന, സി.കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ട് പ്രൊഫ. മുരളിമാധവന് സ്വാഗതവും സ്മരണിക എഡിറ്റര്‍ സി.കെ. ഗീത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: