ഗുരുവായൂര്‍: തീര്‍ത്ഥാടകരുള്‍പ്പടെ ഗുരുവായൂരിലെത്തുന്ന യാത്രക്കാരെ ഓട്ടോക്കാര് കൊള്ളയടിക്കുന്നു. അമിതവാടക നല്കാന് വിസമ്മതിക്കുന്നവരെ ആക്രമിച്ചും, ഭീഷണിപ്പെടുത്തിയും പണം പിടുങ്ങുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് നല്ലനിലയില്‍ ഗുരുവായൂരില്‍ ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അപമാനമാകുന്നത്.
അസമയത്തും, വഴിയറിയാതേയും ഇവിടെയെത്തുന്നവരെ മാത്രമല്ല ഗുരുവായൂരില്‍ സ്ഥിരം താമസ്സകാരാവയവരെ പോലും ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്ന ആരോപണത്തിന് കാല പഴക്കമേറേയുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും ഗുരുവായൂരിലെത്തി വീട്ടിലേക്ക് രാത്രി ഓട്ടോ വിളിച്ച യാത്രക്കാരന് നേരെ ഓട്ടോ ഡ്രൈവറുടെ ഗുണ്ടായിസം അരങ്ങേറി. രാത്രി റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി മഞ്ജുളാലിന് സമീപത്തു നിന്ന് വീട്ടിലേക്ക് ഓട്ടോ വിളിക്കുകയായിരുന്നു. കിഴക്കെനടയില്‍ നിന്ന് ഒന്നേകാല്‍ കിലോമീറ്റര്‍ മാത്രമാണ് യാത്രക്കാരന്റെ വീട്ടിലേക്കുള്ളത്. ഓട്ടോക്കാരന് 70 രൂപ വാടക ആവശ്യപ്പെട്ടു.
രാത്രിയായതിനാല്‍ 50 രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും ഡ്രൈവര്‍ വഴങ്ങിയില്ല. ഗുരുവായൂരില്‍ ഇത്തരം പ്രവര്‍ത്തികള്‍ ഒട്ടനവധിയുണ്ടായിട്ടും യാത്രക്കാര്‍ പരാതിയുടെ പുറകേ പോകാത്തതാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: