അപകടഭീഷണി ഉയര്‍ത്തുന്ന കെട്ടിടത്തിനരികെ സുമേഷും കുടുംബവും
പാവറട്ടി: ഏനാമാക്കല്‍ കരുവന്തലയില്‍ സ്വകാര്യ കെട്ടിടം അപകടഭീഷണി ഉയര്‍ത്തുന്നു. 25 വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്ന കരുവന്തല ടാക്സി സ്റ്റാന്‍ഡിനു സമീപം പഴയ ബീഡികമ്പനി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് എടമിനി കുഞ്ഞിമോന് മകന് സുമേഷിന്റെ കുടുംബത്തിന് ഭീഷണിയായിട്ടുള്ളത്.
ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിന്റെ ചുമരുകള്‍ ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. രണ്ട് വര്‍ഷം മുമ്പ് കെട്ടിടത്തിന്റെ ഒരു വശം തകര്‍ന്നു വീണിരുന്നു. സുമേഷിനും ഭാര്യ രണിതക്കും മക്കളായ സായൂജ്, സാന്ദ്ര എന്നിവര്‍ക്കും ഈ തകര്‍ന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള കാനയിലൂടെ വേണം പുറത്തേക്ക് പോകാന്‍.
ഭൂമിയുടെ ആധാരപ്രകാരം ഇവര്‍ക്ക് മൂന്നടി വഴിയുണെ്ടന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ കാന മാത്രമാണുള്ളത്. കുടുംബത്തിന്റെ സുരക്ഷിതത്വവും സഞ്ചാര സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സുമേഷ് വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലും പാവറട്ടി പോലീസിലും പരാതി നല്‍കിയിരുന്നു.
പോലീസും പഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടിട്ടും സ്വകാര്യ വ്യക്തി കെട്ടിടം പൊളിച്ചു നീക്കാന്‍ തയ്യാറായിട്ടില്ല.പോലീസിന്റെ സഹായത്തോടെ കെട്ടിടം പൊളിച്ചു നീക്കാന്‍ ശ്രമിക്കുമെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു.
തനിക്കു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനു പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് സുമേഷും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: