വൃദ്ധ ദമ്പതികള്‍ക്ക് കിടപ്പാടമൊരുക്കാന്‍ നടത്തിയ ധന ശേഖരണം
ചാലക്കുടി: വൃദ്ധ ദമ്പതികള്‍ക്ക് കിടപ്പാടമൊരുക്കാന്‍ നടത്തിയ കാരുണ്യ യാത്രയില്‍ ശേഖരിച്ചത് മുക്കാല്‍ ലക്ഷം. മൂന്ന് ബസുകളില്‍ നിന്നാണ് ഇത്രയും തുക പിരിഞ്ഞത്.പരിയാരം തൃപ്പാപ്പിള്ളി സ്വദേശികളായ ചിറക്കല്‍ ദേവസിക്കുട്ടിയുടേയും,അന്നത്തിനും വീട് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബസുകളിലെ യാത്ര സൗജന്യ യാത്രയൊരുക്കി അതില്‍ നിന്ന് പണം കണ്ടെത്തുവാന്‍ ശ്രമിച്ചത്.ബസുകളിലെ യാത്രക്കാര്‍ വളരെ നല്ല സഹകരണമായിരുന്നു കാരുണ്യ യാത്രയോട് കാണിച്ചത്.
വട്ടോലി ട്രാവല്‍സിന്റെ രണ്ട് ബസും,മിഷാല്‍ ട്രാവല്‍സിന്റെ ഒരു ബസൂമാണ് സൗജന്യ യാത്രയൊരുക്കിയത്.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി അശോകന്,പതിനാലാം വാര്‍ഡ് മെമ്പര്‍ സിന്ധു ഷാന്റോയും ബസില്‍ നിന്ന് പണം ശേഖരിക്കുന്നതിന് നേതൃത്വം നലകിയത്.വിവിധ ബസുകളിലായി വി.എം.ടെന്‍സെന്‍,കെ.ജെ.തോമാസ്,വി.ഡി.ഗോപി,ജിബിന്‍.കെ.ആര്.കെ.പി.ജോണി,കെ.ആര്.സജീവന് പി.കെ.മോഹനന് തുടങ്ങിയവരാണ് ബസില്‍ നിന്ന് പണം ശേഖരിക്കുന്നതിന് നേതൃത്വം നല്‍കിയത്.യാത്രക്കിടിയില്‍ ചാലക്കുടി മര്‍ച്ചന്റ്സ് അസോസിയേഷന്,തൊഴിലാളി യൂണിയനുകള്‍ തുടങ്ങിയവരും സഹായവുമായെത്തി.ബസിന്റെ ഉടമകളായ സ്റ്റാബി വി.സിയും,മിന്‍ഹാജും മുഴുവന്‍ സമയവും ഇവരുടെ കൂടെ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: