തൃശൂര്‍: നാട്ടിക പളളം ബീച്ചില്‍ ബധിരമൂക യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ പ്രതിയെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. വലപ്പാട് സിഐ രതീഷ് കുമാറിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
ഗൈനക്കോളജി വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന യുവതി പ്രതിയെ തിരിച്ചറിഞ്ഞു. പീഡനത്തിനിരയായ യുവതി ബധിരയും മൂകയും ആയതിനാല്‍ ആംഗ്യഭാഷ അറിയുന്നയാളുടെ സഹായത്തോടെയാണ് പൊലീസ് യുവതിയുടെ മൊഴിയെടുത്തത്.
നിരവധി ക്രമിനില്‍ കേസുകളില്‍പെട്ട ബീഹാറി ബിജുവിനെയാണ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. ഉച്ചക്ക് രണ്ടരയോടെയാണ് പ്രതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: