അടിമാലി : പതിനൊന്ന് മാസം പ്രായമായ കിരണിന്റെ ഒന്നാം പിറന്നാള്‍ ഈ വരുന്ന പതിനാറാം തീയതിയായിരുന്നു. ആദ്യ പിറന്നാള്‍ ആഘോഷമാക്കുവാന്‍ തീരുമാനിച്ചാണ് അച്ഛന്‍ ജോലിക്കായി തിരുപ്പൂരിലേയ്‌ക്ക് പോയത്. പിറന്നാളിന് കാത്തുനില്‍ക്കാതെ അമ്മയ്‌ക്കും ചേട്ടനുമൊപ്പം കിരണ്‍ യാത്രയായി. ബൈസണ്‍വാലി പന്ത്രണ്ടേക്കര്‍ വിജയ്ഭവനില്‍ വിജയയുടെ ഇളയമകാണ് കിരണ്‍. ഇന്നലെ രാവിലെ കുടുംബവഴക്കിന്റെ പേരില്‍ വിജയിന്റെ ഭാര്യ ഇന്ദിര കുട്ടികളുമായി നാല്‍പ്പതേക്കര്‍ പുഴയില്‍ ചാടുകയായിരുന്നു. പതിനഞ്ച് ദിവസം മുമ്പ് ഇരുവരോടും യാത്രപറഞ്ഞ് കിരണിന്റെയും മൂത്തമകന്‍ ഗിരീഷിന്റെ കവിളില്‍ മുത്തം നല്‍കി അച്ഛന്‍ വിജയ് ജോലിയ്‌ക്കായി തിരുപ്പൂരിലേയ്‌ക്ക് പോയത്. മക്കളെ ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. എന്നാല്‍ ഊട്ടിവളര്‍ത്തിയ കൈകള്‍ തന്നെ ഇവരുടെ ജീവനെടുത്തപ്പോള്‍ ഇല്ലാതായത് വിജയിന്റെ ജീവിത സ്വപ്നങ്ങളായിരുന്നു. ഇനി താന്‍ ആര്‍ക്കുവേണ്ടി ജീവിക്കുന്നു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് വിജയ് കരയുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ക്കും ഇത് തീരാവേദനയാണ് സമ്മാനിച്ചത്.
















