റായ്‌പുർ: ഇരട്ടത്തലയൻ പാമ്പോ? കേൾക്കുമ്പോൾ ആർക്കായാലും കൗതുകം തോന്നും, സംഗതി സത്യം തന്നെയാണ്. ഛത്തീസ്ഗഢിലെ റായ്‌പുർ ജില്ലയിലെ നന്ദവനം പ്രദേശത്ത് നിന്നും ഇരട്ടത്തലയുള്ള കുഞ്ഞൻ മലമ്പാമ്പിനെ കണ്ടെത്തി.
ഏകദേശം 45 ദിവസം പ്രായമുള്ള മലമ്പാമ്പിന് 10 സെന്റി മീറ്റർ നീളം വരും. പരമാവധി 20-25 സെന്റി മീറ്റർ നീളം വരെ ഈ പാമ്പിന് വളരാൻ സാധിക്കുമെന്ന് നന്ദവനം ഡെപ്യൂട്ടി റേഞ്ചർ കെഎം ദംഗർ പറഞ്ഞു. ഇതിന് മുൻപ് ഇത്തരത്തിലുള്ള പാമ്പിനെ പ്രദേശത്ത് കണ്ടതായി അറിയില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും പാമ്പിന് വിഷമില്ലാത്തതിനാൽ പേടിക്കേണ്ട കാര്യമില്ല. അതിനാൽ ഇരട്ടത്തലയനെ ജനങ്ങൾക്ക് കാണാൻ സാധിക്കുന്ന സംവിധാനങ്ങൾ ഒരുക്കുന്ന തിരക്കിലാണ് നന്ദവനത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ.
കഴിഞ്ഞ ജൂലൈ 7ന് ഹൈദരാബാദിനു സമീപമുള്ള യാഗിർ ജില്ലയിൽ ഇരട്ടത്തലയുള്ള പാമ്പിനെ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വളരെ വിരളമായിട്ടാണ് ഇരട്ടത്തലയുള്ള പാമ്പുകളെ കാണാൻ സാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: