ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജീവനക്കാര്‍ തമ്മില്‍ സംഘട്ടനം. ക്ഷേത്രത്തില്‍ ഇന്നലെ രാവിലെ തുലാഭാര കൗണ്ടറിന് മുകളിലെ മുറിയിലാണ് അടിപിടി നടന്നത്.ക്ഷേത്രത്തില്‍ വിളക്ക് തുടക്കുന്ന ജീവനക്കാര്‍ തമ്മിലാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്.ഇത് പിടിച്ചു മാറ്റാന്‍ ചെന്ന ക്ഷേത്രം ജീവനക്കാരന് രജിഷിന് പരിക്കേറ്റു.ഇദ്ദേഹത്തെ ദേവസ്വം ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.
വി.ഐ.പി.കളെ സ്പെഷല്‍ ദര്‍ശനത്തിന് കയറ്റിയതുമായി ബന്ധപ്പെട്ട വിഷയമാണ് സംഘട്ടനത്തില്‍ കലാശിച്ചതത്രെ. ഇന്നലെ ക്ഷേത്രത്തില്‍ നല്ല തിരക്കുള്ള ദിവസമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: