കൊരട്ടി അങ്ങാടി റെയില്‍വേ സ്റ്റേഷന് ഡെവലപ്പ് മെന്റ് കമ്മറ്റി നല്കിയ സ്വികരണ യോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് സംസാരിക്കുന്നു.
ചാലക്കുടി: കൊരട്ടി റെയില്‍വേ സ്റ്റേഷന് വികസനത്തിനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു.ജനകിയ കമ്മറ്റി നേതൃത്വം നല്കുന്ന കൊരട്ടി അങ്ങാടി റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി ശക്തമായ ഇടപെടലുകള്‍ നടത്തുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉറപ്പ് നല്കി.
കൊരട്ടി അങ്ങാടി റെയില്‍വേ സ്റ്റേഷന് ഡെവലപ്പ് മെന്റ് കമ്മറ്റി നല്കിയ സ്വികരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിനം പ്രതി ആയിരത്തി അഞ്ഞുറോളം യാത്രക്കാരെത്തുന്ന സ്റ്റേഷനില്‍ വേണാട് എക്സ്പ്രസ് അടക്കമുള്ള ദീര്‍ഘദുര സര്‍വ്വിസ് ട്രെയിനുകളുള്‍പ്പെടെ സ്റ്റോപ്പുകള്‍ അനുവദിക്കുന്ന കാര്യത്തിലടക്കമുള്ള ശ്രമങ്ങള്‍ക്കാണ് കുമ്മനം ഉറപ്പ് നല്‍കിയത്.സ്റ്റേഷന് വികസനം ആവശ്യപ്പെട്ട് നിരവധി നാട്ടുക്കാരും പതിവ് യാത്രക്കാരും അടക്കം നിരവധി പേര് എത്തിയിരുന്നു.സ്റ്റേഷന് ഡവലപ്പ്മെന്റ് കമ്മറ്റി രക്ഷാധികാരി സി.ടി.സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു.മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യന്‍ , ഗ്രാമ പഞ്ചായത്തംഗം ബിന്ദു സത്യപാലന്,ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്,ബി.ജെ.പി.ജില്ലാ സെക്രട്ടറി കെ.പി. ജോര്‍ജ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ.സുരേഷ്, സലിം വെസ്റ്റ് കൊരട്ടി, ജോസ് പിയൂസ്,ജോസഫ് ക്രിസ്റ്റോഫര്‍,പി.കെ ബാബു സി.ആര്.അജേഷ് എന്നിവര്‍ പ്രസംഗിച്ചു.പി. വിജയന് സുന്ദരന്‍ നായര്‍ , വി.എം.വാസു,എം.എഫ്. ബിജൂ,പി.വി.കിഷോര്‍,പി.കെ. പോള്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: