കുന്നംകുളം: രക്തദാനം മഹാദാനം എന്ന മഹത്സന്ദേശത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് സ്വന്തം വിവാഹപന്തലില്‍ രക്തദാനം ഒരുക്കി ദമ്പതികള്‍ സമൂഹത്തിന് പുതിയ മാതൃകയായി. യുഎഇയില്‍ ജോലി ചെയ്യുന്ന കുന്നംകുളം തെക്കേപ്പുറം പനക്കല്‍ പറമ്പില്‍ സുബ്രഹ്മണ്യന് മകന് വിഘ്നേശ്വരനും വട്ടംകുളം സ്വദേശി ധന്യയും തമ്മിലുള്ള വിവാഹസല്ക്കാരത്തോടനുബന്ധിച്ചാണ് രക്തദാനം ഒരുക്കിയത്. ഇവരിരുവരും ആദ്യം രക്തദാനം നടത്തി. തുടര്‍ന്ന് ഇരുപതോളം പേരും ഇതില്‍ പങ്കാളിയായി. കുന്നംകുളം നീതി മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരനായിരുന്ന വിഘ്നേശ്വരന് ഇപ്പോള്‍ യുഎഇയിലാണ്. അവിടെ ബ്ലഡ് ഡൊണേഴ്സ് കേരളയുടെ സജീവ പ്രവര്‍ത്തകനാണ്. തുടര്‍ന്ന് യുഎഇ കേന്ദ്രമായി ബിഡികെ എന്ന സംഘടനക്ക് രൂപം നല്കി. അതിന്റെ സ്ഥാപക പ്രസിഡണ്ടുമാണ്. ഏത് അടിയന്തര സാഹചര്യത്തിലും രക്തമെത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംഘടനക്ക് 24 യൂണിറ്റുകള്‍ യുഎയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: