തൃശൂര്‍: ഷെയര്‍ മാര്‍ക്കറ്റ് തട്ടിപ്പുകേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മധ്യവയസ്കനെ എല്‍പി സ്ക്വാഡ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര കൈപ്പുള്ളി വീട്ടില്‍ പ്രദീപ്(57) ആണ് അറസ്റ്റിലായത്.
2010ല്‍ കുറുപ്പം റോഡിലെ സ്വകാര്യ സ്ഥാപനത്തില്‍ പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന് ചേര്‍ന്ന 17 ഷെയറുകള്‍ സമ്മതം കൂടാതെ പ്രദീപ് മറിച്ചുവിറ്റുവെന്നാണ് കേസ്. പത്തുലക്ഷത്തോളം രൂപയാണ് ഇതിലൂടെ ഉണ്ണികൃഷ്ണന് നഷ്ടമായത്. സിപിഒമാരായ വിനോദ് എന്‍. ശങ്കര്‍, ശശിധരന്, പ്രീബു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.ഷെയറുകള്‍ എടുത്തുനല്‍കാമെന്ന് വിശ്വസിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയ മറ്റൊരു കേസും ഇയാള്‍ക്കെതിരേ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: