ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ ഓഫീസ് വാതില്‍ തകര്‍ന്ന നിലയില്‍
ചെറുതുരുത്തി: ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍,മദ്രസ്സ എന്നിവിടങ്ങളില്‍ മോഷണം.സ്കൂളില്‍ നിന്ന് ലാപ് ടോപ്പും മദ്രസ്സയില്‍ നിന്ന് 12000 രൂപയും 2 വാച്ചുമാണ് മോഷണം പോയത്.ഇന്നലെ രാവിലെ സ്കൂളിലെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് മോഷണ നടന്ന വിവരം അറിഞ്ഞത്.വാതില്‍ ആയുധമുപയോഗിച്ച് അടര്‍ത്തി മാറ്റി പത്തോളം അലമാരകള്‍ കുത്തിത്തുറന്നിട്ടുണ്ട്.
ഞങ്ങളെ പിടിക്കാന്‍ നോക്കണ്ട എന്ന് മോഷണം നടത്തിയവര്‍ ചുമരില്‍ എഴുതി വക്കുകയും ചെയ്തിട്ടുണ്ട്.ഇന്നലെ ഉച്ചയോടെ പള്ളിയില്‍ നിസ്കാരത്തിനായി എത്തിയവരാണ് മദ്രസ്സയുടെ ഓഫീസ് വാതില്‍ പൂട്ടപൊളിച്ച നിലയില്‍ കണ്ടത്.വടക്കാഞ്ചേരി സി ഐ സുരേഷ് കുമാര്‍, ചെറുതുരുത്തി എസ് ഐ ജിബിന്‍ ജോസഫ്,വിരലടയാള വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: