അടിമാലി: വിനോദസഞ്ചാരികള്‍ക്കായി മാട്ടുപ്പെട്ടിയില്‍ കൗബോയ് പാര്‍ക്ക് സജ്ജമായി. സഞ്ചാരികള്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടിയില്‍ ഉല്ലാസം, സാഹസികത,എന്നിവ ലക്ഷ്യംവച്ചുള്ള പാര്‍ക്കാണ് സജ്ജമാക്കിയിരിക്കുന്നത്. പാര്‍ക്കിന്റെ ട്രയല്‍ റണ്‍ നടക്കുകയാണ്.
കൗബോയ് പാര്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന പാര്‍ക്ക് ഹൈഡല്‍ പാര്‍ക്കിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
സാഹസിക- കായികയിനങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന പാര്‍ക്ക് സഞ്ചാരികള്‍ക്ക് രസകരമായ നിമിഷങ്ങള്‍ സമ്മാനിക്കും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. മാട്ടുപ്പെട്ടി ജലാശയത്തിനു സമീപം 20 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന സണ്‍മൂണ്‍വാലി പാര്‍ക്കിന്റെ ഉള്ളിലാണ് കൗബോയ് പാര്‍ക്കും.
ട്രംപോലൈന്‍, ക്രിക്കറ്റ് സിമുലേറ്റര്‍, പെഡല്‍ കാര്‍, ആര്‍ച്ചറി റേഞ്ച്, പെയിന്‍ ബോള്‍ ഷൂട്ടിംഗ് റേഞ്ച്, സ്പാനിഷ് ബുള്‍ റൈഡ്, ബലൂണ്‍ ഡൂയറ്റ, ബോളര്‍ റോളര്‍ തുടങ്ങിയ നിരവധി ഇനങ്ങള്‍ ഇവിടെയുണ്ട്. ഇതിനു പുറമേ അഞ്ചു വിധത്തിലുള്ള സാഹസിക ഇനങ്ങളും, കുട്ടികള്‍ക്കു വേണ്ടിയുള്ള മള്‍ട്ടി പ്ലേ സോണും, ഔട്ട് ഡോര്‍ കളിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും പാര്‍ക്കിന്റെ ആകര്‍ഷണങ്ങളാണ്.
ഇരൂനൂറ് രൂപയാണ് പാര്‍ക്കിലേക്കുള്ള പ്രവേശന ഫീസ്. ബോട്ടിങും മറ്റ് വിനോദ ഉപാധികളുമുള്ള പാര്‍ക്കില്‍ കൗബോയ് പാര്‍ക്ക് കൂടി ആരംഭിക്കുന്നതോടെ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് കരുതുന്നതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: