കല്‍പ്പറ്റ: കപട ചികിത്സകരുടേയും വ്യാജമരുന്നുകളുടേയും സ്വാധീനം വര്‍ദ്ധിച്ചു വരികയാണെന്നും വാക്സിന് വിരുദ്ധര്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നും ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ കണ്വന്ഷന് അഭിപ്രായപ്പെട്ടു.
യാതൊരു യോഗ്യതയുമില്ലാതെ വൈദ്യന് എന്നവകാശപ്പെട്ട് ചികിത്സ നടത്തുന്നവര്‍ വയനാട്ടിലും ധാരാളമുണ്ട്. ഇവര്‍ ശാസ്ത്രീയ പരിശോധനകള്‍ ഒന്നും കൂടാതെ തങ്ങള്‍ക്കാകെ കൂടി അറിയാവുന്ന മരുന്ന് രോഗിക്ക് നല്കുകയാണു ചെയ്യുന്നത്. ചിലര്‍ക്കൊക്കെ അതു ചിലപ്പോള്‍ ഫലിച്ചു എന്നു വരാം. അവര്‍ അതോടെ വൈദ്യന്റെ സ്തുതിപാഠകരാവുകയും അതെ സമയം രോഗം മാറാത്ത മറ്റുള്ളവര്‍ മിണ്ടാതിരിക്കുകയും ചെയ്യുന്നു. പലരെയും ഇത് അപകടത്തില്‍ കൊണ്ടെത്തിക്കുന്നുണ്ട്. വ്യാജ മരുന്നുകള്‍ വ്യാപകമാവുന്നത് പലപോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ഫേസ് ബുക്കിലും വാട്സാപ്പിലും ഷെയര്‍ ചെയ്തു കിട്ടുന്നതെന്തും ശരിയാണ് എന്നു വിചാരിക്കുന്ന അഭ്യസ്ഥവിദ്യര്‍ ധാരാളം ഉള്ള നാടാണിത്. പച്ചമരുന്നുകള്‍ യാതൊരൂ ദോഷവും ഉണ്ടാക്കില്ല എന്ന ധാരണ തെറ്റാണ്. അവ തോന്നിയ പോലെ കഴിക്കൂന്നത് അപകടം ക്ഷണിച്ചു വരൂത്തും. പലരൂം ശാസ്ത്രീയ ചികിത്സ ഒഴിവാക്കി പച്ച മരുന്നുകളുടെ പിന്നാലെ പോകാറുണ്ട്. ലക്ഷ്മി തരൂവും മുള്ളാത്തയും കാന്‍സര്‍ മാറ്റും എന്നൂ വിശ്വസിച്ച് ശാസ്ത്രീയ ചികിത്സ ഒഴിവാക്കി അതു മാത്രം കഴിച്ച് അവസാനം രോഗം മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങിയവര്‍ ഏറെയുണ്ട്. ഇതിനിടയിലാണ് വാക്സിന് വിരൂദ്ധരൂം അരങ്ങു തകര്ക്കൂന്നത്. വാക്സിന് വലിയ തട്ടിപ്പാണെന്നാണവര് അവകാശപ്പെടുന്നത്. ലക്ഷക്കണക്കിനൂ കൂഞ്ഞുങ്ങളെ കൊന്നൊടുക്കിയ പല രോഗങ്ങളെയും ഭൂമിയില്‍ നിന്നൂ തുടച്ചു മാറ്റിയത് പ്രതിരോധ കൂത്തി വയ്പുകളാണ് എന്നിവര്‍ മറക്കൂന്നൂ. ഇവരൂടെ പ്രചാരണത്തില്‍ കൂടുങ്ങി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വാക്സിന് എടുക്കാതിരൂന്ന രക്ഷിതാക്കള്‍ ഇപ്പോള്‍ ദു:ഖിക്കൂകയാണ്. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല. സാമൂഹ്യ സുരക്ഷയുടെ പ്രശ്നമാണ്.
വാക്സിന് വിരൂദ്ധര് പറയുന്ന മരൂന്നൂ കമ്പനികളുടെ കൊള്ള ലാഭമോ മരൂന്നൂ വിതരണത്തിലെ അശാസ്ത്രീയതയോ പോലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് മറ്റൊരൂ തലത്തിലാണ്. കൂട്ടികള്‍ക്ക് പ്രതിരോധ കൂത്തി വയ്പുകള്‍ നിഷേധിച്ചു കൊണ്ടല്ല. ഈ വിഷയങ്ങള്‍ ജനശ്രദ്ധയിലേക്ക് കൊണ്ടു വരൂന്നതിനൂ വേണ്ടി ശാസ്ത്രസാഹിത്യ പരിഷത് പ്രചാരണം ആരംഭിക്കും. കണ്വെന്ഷന് സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.വി.സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബീനാ വിജയന്, പ്രഫ. തോമസ് തേവര, ബിജോ പോള്‍, പ്രഫ.കെ. ബാലഗോപാല്‍, എം.കെ. ദേവസ്യ, പി. അനില്‍കൂമാര്‍, കെ.കെ.സുരേഷ്കുമാര്‍, ടി.പി.കമല, പി.ഡി. അനീഷ്, കെ.ടി. ശ്രീവത്സന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: